1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2012

വിഷാദ രോഗികള്‍ വ്യായാമം ചെയ്യുന്നത് മൂലം അവരുടെ രോഗാവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടാകുന്നില്ലെന്ന്് കണ്ടെത്തല്‍. വിഷാദരോഗികളില്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധി്ക്കാനായി നിര്‍ദ്ദേശിക്കുന്ന വ്യായാമ മുറകള്‍ അവരുടെ മൂഡില്‍ കാര്യമായ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നാണ് എന്‍എച്ച്എസിലെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. ചെറുതും വലുതുമായ 300 വിഷാദരോഗികളില്‍ നടത്തിയ പഠനത്തിലാണ് വ്യായാമം അവരുടെ മാനസിക നിലയില്‍ കാര്യമായ പുരോഗതി ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്്.

വിഷാദരോഗികളെ രണ്ട് ഗ്രൂ്പ്പായി തിരിച്ചായിരുന്നു പഠനം. ഒരു ഗ്രൂപ്പിന് സാധാരണ ചികിത്സ മാത്രം നല്‍കിയപ്പോള്‍ മറ്റൊരു ഗ്രൂപ്പിന് ചികിത്സയോടൊപ്പം വ്യായാമം ചെയ്യാനും നിര്‍ദ്ദേശം നല്‍കി. ഓട്ടമോ, ഡാന്‍സോ, നടത്തമോ എന്ത് തരം വ്യായാമം ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നു. എ്ട്ടമാസത്തെ നിരീക്ഷണ കാലയളവില്‍ ഡോക്ടര്‍മാര്‍ രോഗികളുമായി മൂന്ന് തവണ കൂടികാഴ്ച നടത്തി. പത്ത് തവണ ഇവരെ ഫോണില്‍ വിളിക്കുകയും വ്യായാമം അവരുടെ ജീവിതത്തില്‍ എന്ത് മാറ്റം വരുത്തിയെന്ന് ഡയറിയില്‍ എഴുതി സൂക്ഷിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് രോഗാവസ്ഥയില്‍ മറ്റുളളവരെക്കാള്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലേയും പെനിന്‍സുല കോളേജ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രിയിലേയും ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.