1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2011

161 മില്യന്‍ ലോട്ടറി അടിച്ചത് മുതല്‍ സ്‌കോട്ടിഷ് ദമ്പതികളായ 64കാരനായ കോളിനും 55 കാരിയായ ക്രിസ് വിയറം ആ തുക എങ്ങനെയൊക്കെ ചിലവഴിക്കും എന്നതായിരുന്നു നമുക്കൊക്കെ അറിയേണ്ട കാര്യം, ലോട്ടറി അടിച്ച ശേഷം സഹായാഭയര്‍ഥനയുമായി നിരവധി കത്തുകള്‍ ഇവരെ തേടി വന്നെങ്കിലും അവര്‍ അതിനൊന്നും ചെവി കൊടുക്കാതെ വിദേശത്തേക്ക് പറക്കുകയായിരുന്നു. എന്നാല്‍ ഈ ദമ്പതികള്‍ തങ്ങള്‍ക്ക് യൂറോ മില്ല്യണ്‍ ലോട്ടറിയിലൂടെ സമ്മാനമായി ലഭിച്ച 161 മില്ല്യണ്‍ പൗണ്ടില്‍ ഒരു മില്ല്യണ്‍ പൌണ്ട് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയ്ക്ക് സംഭാവനയായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.

സ്‌കോട്‌ലണ്ടിന്റെ ഭാവി നിശ്ചയിക്കുന്നതിനുള്ള അവകാശം സ്‌കോട്‌ലണ്ടിലെ ജനങ്ങള്‍ക്കാണ്. അവര്‍ക്കായി നിലകൊളളുന്ന പാര്‍്ട്ടിയാണ് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി. അതിനാലാണ് ലോട്ടറിയടിച്ചതില്‍ നിന്നും ഒരു ഭാഗം പാര്‍ട്ടിക്കുള്ള വിഹിതമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് കോളിന്‍ പറഞ്ഞു. പാര്‍ട്ടിക്ക് നല്‍കിയതു കൂടാതെ ലോട്ടറി അടിച്ച തുകയില്‍ ഭൂരിഭാഗവും തങ്ങളുടെ അവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു പകരം നാടിന്റെ പൊതുവായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കോളിന്‍ കൂട്ടി ചേര്‍ത്തു.

ഈ തുക പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാവശ്യമായ കാര്യങ്ങള്‍ക്കായി ചിലവഴിക്കുമെന്ന് എസ് എന്‍ പിയുടെ നേതാവായ അലക്‌സ് സാല്‍മണ്ട് അറിയിച്ചു. സ്‌കോട്‌ലണ്ടിലെ ദേശീയ കവിയായ എഡ്‌വിന്‍ മോര്‍ഗന്‍ തന്റെ കോപ്പി റൈറ്റ് തുകയില്‍ നിന്നും 918,000 യൂറോ പാര്‍ട്ടിയ്ക്ക് കഴിഞ്ഞ മാസം സംഭാവനയായി നല്‍കിയിരുന്നു,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.