1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2019

സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്തുണയുമായി ജര്‍മ്മനിയില്‍ പതിനായിരങ്ങളുടെ റാലി. ദേശീയതയെക്കാള്‍ വലുത് യൂറോപ്പാണെന്ന മുദ്രാവാക്യവുമുയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. അടുത്തയാഴ്ച അവസാനമാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജര്‍മ്മന്‍ തെരുവുകളില്‍ തെരഞ്ഞടുപ്പിന് പിന്തുണയുമായി പതിനായിരക്കണക്കിനാളുകളാണ് അണിനിരന്നത്. ഒരൊറ്റ യൂറോപ്പ് എന്ന മുദ്രാവാക്യമുയര്‍ത്തിയ പ്രകടനക്കാര്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പ്രതിഷേധവും രേഖപ്പെടുത്തി.

ഇ.യു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് പിന്തുണയുമായി പതിനായിരങ്ങളുടെ റാലി 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇരുപത്തെട്ടു അംഗരാജ്യങ്ങളിലെ രാഷ്ട്രീയ കക്ഷികള്‍ മുന്നണികളായാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. യൂറോ അനുകൂലികളായ സോഷ്യലിസ്റ്റുകളും കണ്‍സര്‍വേറ്റീവുകളും മുതല്‍ യൂറോ വിരുദ്ധരായ തീവ്ര ഇടതു കക്ഷികളും തീവ്രവലതുകക്ഷികളും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

ജനസംഖ്യാനുപാതമായാണ് രാജ്യങ്ങള്‍ക്ക് സീറ്റുകള്‍ വിഭജിച്ചു നല്‍കിയിട്ടുള്ളത്. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. കൂടുതല്‍ സീറ്റ് നേടുന്ന പാര്‍ട്ടികള്‍ക്ക് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നയരൂപീകരണത്തിലും നിയമനിര്‍മാണത്തിലും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.