1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 14, 2019

Columbia, Ethiopia, plane crashes, Indians died

സ്വന്തം ലേഖകന്‍: സംശയത്തിന്റെ നിഴലിലായ 737 മാക്‌സ് വിമാനങ്ങള്‍ താല്‍ക്കാലികമായി നിലത്തിറക്കാന്‍ ബോയിങ് കമ്പനി. 737 മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തി വെയ്ക്കണമെന്ന് നിര്‍മ്മാതാക്കളായ ബോയിങ് കമ്പനി. അമേരിക്കയും 737 മാക്‌സിന്റെ സര്‍വീസ് നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് ബോയിങിന്റെ നിര്‍ദ്ദേശം.

എത്യോപ്യന്‍ വിമാനപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എത്യോപ്യയിലെ വിമാനപകടത്തില്‍ 157 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ നടപടിയെ എതിര്‍ത്ത അമേരിക്കയും, കാനഡയും സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് , ആഗോളതലത്തില്‍ തന്നെ വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ബോയിങ് നിര്‍ദ്ദേശം നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.