1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2019

സ്വന്തം ലേഖകന്‍: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന കൊലപാതകകുറ്റം ഒഴിവാക്കിയാണ് കോടതി ഉത്തരവ്. പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം തടവാണ് കോടതി ഒഴിവാക്കിയത്. കാരി സതീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല.

ഒമ്പതാം പ്രതി ഫൈസല്‍ ഒഴികെ മറ്റ് പ്രതികളുടെ പേരില്‍ ഗൂഢാലോച, സംഘംചേരല്‍ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റങ്ങള്‍ നിലനില്‍ക്കും എന്ന് കോടതി വ്യക്തമാക്കി. ഈ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ പ്രതികള്‍ അനുഭവിക്കണം. ഒമ്പതാം പ്രതി ഫൈസലിനെ കേസില്‍ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കി.

2009 ഓഗസ്റ്റ് 22നു ആയിരുന്നു ആലപ്പുഴ പൊങ്ങത്ത് വച്ച് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത്. കേസില്‍ ആദ്യ പതിമൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു സി.ബി.ഐ. കോടതി കണ്ടെത്തിയത്. പോള്‍ മുത്തൂറ്റ് വധക്കേസും കാരി സതീഷും സംഘവും ഉള്‍പ്പെട്ട മറ്റൊരു ക്വട്ടേഷന്‍ കേസും ഉള്‍പ്പടെ മൊത്തം 19 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.