1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2019

സ്വന്തം ലേഖകന്‍: കഴിഞ്ഞ ദിവസം ട്വിറ്ററില്‍ മെലാനിയ ട്രംപും കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചുംബിക്കുന്ന ചിത്രം വൈറലായിരുന്നു. ജി 7 ഉച്ചകോടിയില്‍ ലോക നേതാക്കന്മാര്‍ ഒത്തുകൂടുന്നതിനിടയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. മെലാനിയ ട്രൂഡോയെ ചുംബിക്കുമ്പോള്‍ സമീപത്ത് തലകുനിച്ച് താഴേയ്ക്ക് നോക്കി നില്‍ക്കുന്ന ട്രംപ് എന്ന് തോന്നിക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രം.

ചിത്രം പുറത്തുവന്നതിനു പിന്നാലെ നിരവധി ട്രോളുകളുമുണ്ടായി. റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രം ട്വീറ്റ് ചെയ്തു. ഇതോടെ ചര്‍ച്ചകളും മുറുകി. ദൃശ്യങ്ങള്‍ വൈറലായതോടെ ഇതിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ മെലാനിയ തയ്യാറാണോ എന്ന തരത്തിലായി പലരുടെയും പ്രതികരണം. ഒടുവില്‍ നിരവധി ട്രോളുകള്‍ ഇറങ്ങിയതോടെ വിവാദ ചിത്രത്തിന്റെ പൂര്‍ണദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.

മെലാനിയയുടെ പ്രവൃത്തി കണ്ട് ട്രംപ് തല കുനിച്ചതല്ലെന്നും മാറിപ്പോയ കോട്ട് നേരെയാക്കാനായി തലകുനിക്കുന്ന സമയത്ത് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തുകയായിരുന്നു എന്നുമാണ് വ്യക്തമായത്. പിന്നാലെ ജി 7 ഉച്ചകോടിയില്‍ നേതാക്കാന്മാര്‍ ഒത്തുകൂടുന്നതിനിടയില്‍ ഷെയ്ക്ക്ഹാന്‍ഡ് നല്‍കുന്നതിന്റെയും ഉപചാരപൂര്‍വം ചുംബിക്കുന്നതിന്റെയും ചേര്‍ത്തുപിടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സി. എന്‍.എന്‍. ട്വിറ്റ് ചെയ്യുകയും ചെയ്തതോടെ ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.