1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെ മകള്‍ക്കോ പേര മകള്‍ക്കോ ഭാവിയില്‍ സ്തനാര്‍ബുദം വരാനുളള സാധ്യത കൂടുതലാണെന്ന് ശാസ്ത്രജ്ഞര്‍. ഗര്‍ഭകാലത്തെ അനാരോഗ്യകരമായ ഭക്ഷണശൈലി പിറക്കാനിരിക്കുന്ന കുഞ്ഞിന്റേയും ഭാവി തലമുറയുടേയും കോശങ്ങളില്‍ സ്ഥിരമായ വ്യതിയാനം വരുത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ എ്ട്ടില്‍ ഒരു സ്ത്രീയ്ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാഷിംഗ്ടണ്‍ ഡിസിയിലെ ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സി്റ്റിയിലെ ശാ്‌സ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണം സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതാണ് ഭാവി തലമുറയില്‍ സ്തനാര്‍ബുദ സാധ്യത ഏറാന്‍ കാരണം. ഗര്‍ഭകാലത്ത് കൊഴുപ്പ് ഏറെയുളള ഭക്ഷണം കഴിക്കുന്ന സ്ത്രീകളില്‍ അടുത്ത മൂന്ന് തലമുറയിലേക്ക് സ്തനാര്‍ബുദം വരാനുളള സാധ്യത ഏറെയാണന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സോണിയ ജി അസ്സിസ് പറയുന്നു. പുതിയ പഠനം സ്്തനാര്‍ബുദത്തിന്റെ കാരണങ്ങളിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

സ്താനാര്‍ബുദം പാരമ്പര്യ രോദമല്ലെങ്കിലും കുടുംബത്തില്‍ തലമുറകള്‍്ക്കിടയില്‍ ഇത് കാണപ്പെടുന്നതിന് കാരണം ഇതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഗര്‍ഭകാലത്ത് കഴിക്കുന്ന ഭക്ഷണത്തിലെ ചില രാസഘടകങ്ങള്‍ കുട്ടിയുടെയും ഭാവി തലമുറയുടേയും ചില ജീനുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നതാണ് ഇതിന് കാരണം. എപ്പിജെനറ്റിക്‌സ് എന്നാണ് ഇതിന് പറയുന്നത്. പിതാവിന്റെ ഭക്ഷണശീലങ്ങളും വരും തലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും എന്നാല്‍ അത് മാതാവിലൂടെയാണ് പകരുകയെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഗര്‍ഭിണികളായ സ്ത്രീകള്‍ പരമാവധി ജങ്ക് ഫുഡ് ഒഴിവാക്കണമെന്നും ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തണമെന്നും എന്‍എച്ച്എസ് നിര്‍ദ്ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.