1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

ഇടുക്കിജില്ലയില്‍ വീണ്ടും നേരിയ ഭൂചലനം. ചെറുതോണി, മൂലമറ്റം,ഉപ്പുതറ, കുളമാവ് മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 3.45നാണ് ഭൂചലനമുണ്ടായത്. നേരത്തെയുണ്ടായ ഭൂചലനങ്ങളുടെ അതേ തീവ്രത ഇന്നും അനഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ജൂലൈക്ക് ശേഷം ഈ മേഖലയില്‍ അനുഭവപ്പെടുന്ന 27ാത്തെ ഭൂചലനമാണിത്. ഇന്നുണ്ടായ നേരിയ ഭൂചലനത്തില്‍ പരിക്കേറ്റതായോ നാശ നഷ്ടം സംഭവിച്ചതായോ റിപ്പോര്‍ട്ടില്ല.

കുമളിയില്‍ സംഘര്‍ഷം

കേരളതമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിയില്‍ സംഘര്‍ഷാവസ്ഥ. നിരോധാജ്ഞ ലംഘിച്ച് ആയുധങ്ങളുമായി കേരളത്തിലേക്ക് മാര്‍ച്ച് നടത്തിയ സംഘത്തെ തമിഴ്‌നാട് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.

കമ്പത്തെ ഏലത്തോട്ടം തൊഴിലാളികളും ഗൂഢല്ലൂരില്‍ നിന്നെത്തിയ തൊഴിലാളികളുമാണ് മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കി മാര്‍ച്ച് നടത്തിയത്. ആയിരത്തോളം വരുന്ന പ്രകടനക്കാര്‍ കമ്പത്ത് തമ്പടിച്ചിരിക്കയാണ്. സംഭവത്തെ തുടര്‍ന്ന് കുമളി ചെക്ക്‌പോസ്റ്റ് അടച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.