1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2019

സ്വന്തം ലേഖകന്‍: വീണ്ടും മഴകനത്തപ്പോള്‍ മുംബൈ നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിന്റെ പിടിയില്‍. കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത കനത്ത പേമാരിയില്‍ മുംബൈ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിനവും താളംതെറ്റി. ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. നഗരത്തില്‍ ഈ മണ്‍സൂണ്‍ കാലത്ത് ഇത് നാലാം തവണയാണ് കനത്ത മഴ ലഭിക്കുന്നത്.

നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ചയും കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിലും മഴ ഉണ്ടാകുമെങ്കിലും ശക്തി കുറയും. തിങ്കളാഴ്ച തുടങ്ങിയ മഴ ബുധനാഴ്ച കാലത്ത് മുതല്‍ ശക്തിയായി പെയ്യാന്‍ തുടങ്ങിയതോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ തുടങ്ങിയത്.

കുര്‍ള, ചുനഭട്ടി, സയണ്‍, കിങ് സര്‍ക്കിള്‍, തിലക് നഗര്‍, പരേല്‍, ബൈക്കുള, വഡാല, മാട്ടുംഗ, മലാഡ്, ബോറിവ്‌ലി, മുളുണ്ട്, ഭാണ്ടൂപ്പ്, സാന്താക്രൂസ്, ജോഗേശ്വരി, വിക്രോളി, കഞ്ചൂര്‍മാര്‍ഗ് തുടങ്ങി ഏറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. ചിലയിടങ്ങളില്‍ മൂന്നു മീറ്ററിലധികം ഉയരത്തില്‍ വെള്ളം കയറിയെന്നാണ് റിപ്പോര്‍ട്ട്. മുംബൈയ്ക്ക് പുറമെ നവി മുംബൈ, താനെ പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇവിടങ്ങളില്‍ 100 മില്ലീ മീറ്ററിലധികം മഴ ലഭിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ജീവനക്കാര്‍ എത്താത്തതു മൂലം നിറയെ യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ കുടുങ്ങിയത് ഏഴ് മണിക്കൂറോളം. മുംബൈയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെടേണ്ട 6ഇ6097 വിമാനമാണ് മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ കുടുങ്ങിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.