1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2019

സ്വന്തം ലേഖകന്‍: ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിയുമായി ദുബായ് . നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കാന്‍ 500 ദശലക്ഷം ദിര്‍ഹമിന്റെ പദ്ധതിക്ക് കരാര്‍ നല്‍കി. ഖവാനീജ്, അല്‍ അവീര്‍ മേഖലയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ദുബൈ ആര്‍.ടി.എ കരാര്‍ നല്‍കിയത്.

എമിറേറ്റ്‌സ് റോഡ്, ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല്‍ നഹ്!!യാന്‍ റോഡ് എന്നിവയെ ബന്ധിപ്പിച്ച് അല്‍ അവീറിനും അല്‍ ഖവാനീജിനുമിടയിലെ യാത്രാസമയം വെറും 45 സെക്കന്‍ഡുകളായി കുറക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഖവാനീജ് റോഡ്, അല്‍ അമര്‍ദി റോഡുകളിലെ ഗതാഗതം ഇതോടെ സുഗമമാകും.

‘ഖവാനീജ് കൊറിഡോര്‍ പ്രോജക്ട്’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടെ സിഗ്‌നല്‍ ജംഗ്ഷനുകള്‍ സ്ഥാപിക്കുന്നതിന് പുറമെ രണ്ട് ലൈനുകളുള്ള മേല്‍പാലവും നിര്‍മിക്കും. ഖവാനീജില്‍ അറേബ്യന്‍ സെന്ററിനടുത്ത് നടപ്പാലവും നിര്‍മിക്കും. ഇതോടെ കാല്‍നടക്കാര്‍ക്കും യാത്ര സുഗമമാകും. 23 കിലോമീറ്റര്‍ നീളത്തില്‍ സര്‍വീസ് റോഡും പദ്ധതിയുടെ ഭാഗമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.