1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2019

സ്വന്തം ലേഖകന്‍: ദുബായിലെ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം ലേലത്തില്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. 1550 ലക്ഷം കൊല്ലം പഴക്കമുള്ള ഈ കൂറ്റന്‍ അസ്ഥികൂടത്തിന് 140 ലക്ഷം ദിര്‍ഹമാണ് കുറഞ്ഞ വില. അസ്ഥികൂടം സ്വന്തമാക്കാനുള്ള ലേലം ഈമാസം 25 ന് അവസാനിക്കും. ഗള്‍ഫില്‍ ആദ്യമായാണ് ഇത്തരമൊരു ലേലം. ദുബായിലെ ദിനോ എന്ന് പേരിട്ട ഈ അപൂര്‍വ ദിനോസര്‍ അസ്ഥികൂടം ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്മാളായ ദുബൈ മാളിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഉയരം 24.4 മീറ്റര്‍, നീളം 7 മീറ്റര്‍. 155 ദശലക്ഷം വര്‍ഷം മുമ്പ് ജുറാസിക് യുഗത്തില്‍ മണ്ണടിഞ്ഞ ഈ ദിനോസറിന്റെ ഫോസിലുകള്‍ 2008 ല്‍ അമേരിക്കയിലെ ഡാന ക്വാറിയില്‍ നിന്നാണ് കണ്ടെത്തുന്നത്. അബൂദബിയിലെ ഇത്തിഹാദ് മോഡേണ്‍ ആര്‍ട്ട് ഗാലറി സ്ഥാപകന്‍ ഖാലിദ് സിദ്ധിഖാണ് 2014 ല്‍ ഇത് ദുബൈയിലെത്തിച്ചത്. പിന്നീട് ദുബൈ മാളില്‍ പ്രദര്‍ശനത്തിന് വെച്ചു.

നമ്പര്‍ പ്ലേറ്റ് ലേലങ്ങളിലൂടെ പേരുകേട്ട എമിറേറ്റ്‌സ് ഓക്ഷന്‍ കമ്പനിയാണ് ദിനോസര്‍ അസ്ഥികൂടവും ലേലത്തിന് വെക്കുന്നത്. അസ്ഥികൂടത്തിന്റെ 90 ശതമാനം ഭാഗങ്ങളും യാഥാര്‍ഥ ദിനോസറിന്റേത് തന്നെയാണ്. അത്യപൂര്‍വമായ ചരിത്രശേഷിപ്പ് സ്വന്തമാക്കാന്‍ കുറഞ്ഞത് 140 ലക്ഷം ദിര്‍ഹം കൈവശമുള്ളവര്‍ക്ക് കടന്നുവരാം. ഏറ്റവും കൂടുതല്‍ തുക നല്‍കി ദുബൈ ദിനോയെ ആര് സ്വന്തമാക്കും എന്ന് കാത്തിരിക്കുകയാണ് ലോകം.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.