1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2019
 
സ്വന്തം ലേഖകന്‍: ദുബായ് കിരീടാവകാശിക്കും സഹോദരന്മാര്‍ക്കും വിവാഹം; ചടങ്ങിന് സാക്ഷിയായി രാജകുടുംബം. ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രണ്ട് സഹോദരന്മാരും വിവാഹിതരായി.
 
ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് ദുബായ് കിരീടാവകാശി വിവാഹം കഴിച്ചത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, മറ്റൊരു സഹോദരനും മുഹമ്മദ് ബിന്‍ റാഷിദ് നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും വിവാഹിതരായി.
 
ശൈഖ് മക്തൂം വിവാഹം ചെയ്തത് ശൈഖ മറിയം ബിന്‍ത് ബുട്ടി അല്‍ മക്തൂമിനെയാണ്. ബുധനാഴ്ചയാണ് ഇസ്ലാമിക രീതിയിലുള്ള വിവാഹം നടന്നതും വിവാഹ കരാര്‍ ഒപ്പു വച്ചതും. മറ്റു ചടങ്ങുകളും ആഘോഷവും എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. സഹോദരി ശൈഖ ലതീഫ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മൂവരെയും അഭിനന്ദിച്ചുകൊണ്ട് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.