1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2019

സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം; സൗദി അരാംകോ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ യെമനില്‍ നിന്നുള്ള ഇറാന്‍ അനുകൂല ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണം. റിയാദ് പ്രവിശ്യയിലെ ദവാദ്മി, അഫീഫ് പ്രദേശങ്ങളിലുള്ള പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

നാശനഷ്ടങ്ങള്‍ കണക്കാക്കുന്നത് വരെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈനില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തി വെച്ചതായി സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. സംഭവം ഭീകരാക്രമണമാണെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം എണ്ണവിതരണവും ഉദ്പാതനവും തടസ്സപ്പെട്ടിട്ടില്ലെന്ന് സൗദി അരാംകോ അറിയിച്ചു. 1200 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍ വഴിയാണ് സൗദിയിലെ കിഴക്കന്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് ക്രൂഡ് ഓയില്‍ തുറമുഖ നഗരമായ യാന്‍ബുവിലേക്ക് എത്തിക്കുന്നത്. പ്രതിദിനം അഞ്ച് മില്ല്യണ്‍ ബാരല്‍ എണ്ണ കൊണ്ടുപോകാന്‍ ശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.

അതേസമയം രണ്ട് സൗദി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഹൂതി അനുകൂല ടെലിവിഷനും അവകാശപ്പെട്ടിട്ടുണ്ട്. എവിടെയാണ് ആക്രമണം നടത്തിയതെന്ന് ചാനല്‍ പറയുന്നില്ല. ഏഴ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് ഹൂതി സൈനികോദ്യോഗസ്ഥനെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.