1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2019

സ്വന്തം ലേഖകന്‍: ദൂരദര്‍ശന്‍ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 60 വര്‍ഷം. 1959 സെപ്റ്റംബര്‍ 15നാണ് ദൂരദര്‍ശന്‍ ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഒരു ചെറിയ ട്രാന്‍സ്മിറ്ററിലും താല്‍ക്കാലിക സ്റ്റുഡിയോയിലുമായി ആരംഭിച്ച ദൂരദര്‍ശന്‍ ഒരുകാലഘട്ടത്തിന്റെ ദൃശ്യസംസ്‌കാരത്തിനായിരുന്നു തുടക്കം കുറിച്ചത്. നിരവധി പരിമിതികള്‍ മൂലം ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷമാണ് 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങിയത്.

ടെലിവിഷന്‍ സംപ്രേഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേഷണം ആരംഭിച്ചത്. ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം 1982ല്‍ ആരംഭിച്ചു. 82ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും ദൂരദര്‍ശന്‍ ലൈവായി സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഹം ലോഗ്, ബുനിയാദ്, രാമായണം, മഹാഭാരതം പരമ്പരകളും രംഗോലി, ചിത്രഹാര്‍, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എണ്‍പതുകളെ ദൂരദര്‍ശന്‍ സുരഭിലമാക്കി.

മലയാളികളുടെ ജീവിതത്തിലേക്ക് ഹിന്ദി ഗാനങ്ങളെ പരിചയപ്പെടുത്തിയതില്‍ ദൂരദര്‍ശനിലെ ‘ചിത്രഹാര്‍’ എന്ന പരിപാടിയുടെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. മാധുരി ദീക്ഷിതും, ജൂഹി ചൗളയും, റാണി മുഖര്‍ജിയും, കജോളും, ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനുമെല്ലാം മലയാളികളുടെ സ്വീകരണമുറികളിലെത്തി.

ദൂരദര്‍ശന്‍ ആദ്യ മലയാളകേന്ദ്രം തുടങ്ങുന്നത് 1985 ല്‍ തിരുവനന്തപുരത്താണ്. 85 ജനുവരി ഒന്നിന് ആദ്യത്തെ മലയാള വാര്‍ത്താബുള്ളറ്റിന്‍ തുടങ്ങി. ചിത്രഗീതമടക്കമുള്ള ജനകീയ പരിപാടികളും പ്രക്ഷേപണം ചെയ്തു തുടങ്ങി. ഇന്ത്യയിലാകെ മനുഷ്യരെ ദൃശ്യസംസ്!കാരത്തിലേക്ക് കൊണ്ടുവന്ന എന്നതിനുമപ്പുറം ഒരു തലമുറയുടെ തന്നെ വൈകാരികമായ അനുഭവമായിരുന്നു ദൂരദര്‍ശന്‍.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.