1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2019

സ്വന്തം ലേഖകന്‍: മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. മുക്കം കുമാരനല്ലൂര്‍ സ്വദേശിയുടെ പരാതിയില്‍ ചെറുവാടി സ്വദേശി ഇ.കെ.ഉസാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. താമരശേരി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മുക്കം സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ.ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിയ്ക്ക് മറ്റ് ചെലവിനുള്ള മാര്‍ഗങ്ങളും ഇയാള്‍ നല്‍കിയിരുന്നില്ല. മുത്തലാഖ് നിയമം നിലവില്‍ വന്ന ശേഷമുള്ള ആദ്യ അറസ്റ്റാണ് ഇത്. മുസ്!ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ്.

മുത്തലാഖ് ബില്‍ നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയിരുന്നു. മുത്തലാഖിനെതിരെ സുപ്രീം കോടതി വിധി നിലനില്‍ക്കെ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നത്. പ്രതിപക്ഷ പ്രതിഷേധത്തെ എല്ലാം അവഗണിച്ചാണ് ബില്‍ ഇരു സഭകളും പാസാക്കിയത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതും പ്രതിക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍.

മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് 84 അംഗങ്ങളും വോട്ടുചെയ്തിരുന്നു

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.