1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2019

സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി. ഒരു ബസ് അടിച്ചുതകര്‍ത്തതായും മറ്റൊരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായും കര്‍ണാടക ആര്‍.ടി.സി. പി.ആര്‍.ഒ. അറിയിച്ചു.

സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വിവിധയിടങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അതത് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മൈസൂരുബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും മൈസൂരുബെംഗളൂരു ദേശീയപാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തില്‍ വിജയിച്ച ബി.ജെ.പി. സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാര്‍. ചൊവ്വാഴ്ച രാത്രി രണ്ട് ട്വിറ്റര്‍ സന്ദേശങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റില്‍ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ ആദ്യത്തെ ട്വീറ്റില്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.