1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2018

സ്വന്തം ലേഖകന്‍: തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു; ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നുല്‍ കനത്ത നാശനഷ്ടം; അഞ്ച് ജില്ലകളില്‍ കനത്ത മഴ; മൂന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട അതിശക്തമായ ചുഴലി കൊടുങ്കാറ്റ് തിത്‌ലി ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീരത്തെത്തിയത്.

ഒഡീഷയിലെ ഗോപാല്‍പൂര്‍, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലിനും മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടര്‍ന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാള്‍ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോര്‍ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. രണ്ട് ദിവസം മഴ തുടര്‍ന്നാല്‍ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും അവധി നല്‍കി. തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.