1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2019

സ്വന്തം ലേഖകന്‍: ടാര്‍ഗറ്റ് നേടിയില്ല; ജീവനക്കാരെ നടുറോഡില്‍ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി; വീഡിയോ വൈറലായതിനെ തുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. വാര്‍ഷിക ടാര്‍ഗറ്റ് കൈവരിക്കാന്‍ കഴിയാത്തതില്‍ ശിക്ഷയായി ജീവനക്കാരെ തിരക്കേറിയ റോഡിലൂടെ മുട്ടിലിഴയിച്ച് ചൈനീസ് കമ്പനി. സംഭവം വിവാദമായതോടെ കമ്പനി താല്‍ക്കാലികമായി അധികൃതര്‍ അടച്ചുപൂട്ടി.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ റോഡിലൂടെ മുട്ടിലിഴയുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെയാണു സംഭവം ചര്‍ച്ചയായത്. പതാകയുമായി മുന്നില്‍ നടക്കുന്നയാളിന്റെ പിന്നാലെ ജീവനക്കാര്‍ മുട്ടും കൈകളും കുത്തി പോകുന്ന ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം തെരുവിലുള്ളവര്‍ക്ക് മനസിലായില്ല.

എല്ലാവരും അമ്പരപ്പോടെയാണ് ഇത് വീക്ഷിച്ചത്. എന്നാല്‍ സംഭവം കമ്പനിയുടെ ശിക്ഷാനടപടിയാണെന്ന് മനസിലായതോടെ തെരുവിലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. വാഹനങ്ങളോടുന്ന തിരക്കേറിയ നിരത്തിലൂടെയായിരുന്നു ഈ ശിക്ഷ. ഒടുവില്‍ ഇതു പൊലീസിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണു ജീവനക്കാരുടെ ശിക്ഷ അവസാനിച്ചത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് കമ്പനിക്കെതിരെ ഉയരുന്നത്.



നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.