1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2018

സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജ് ഇരട്ടിയാക്കി യുകെയിലെ തെരേസാ മേയ് സര്‍ക്കാര്‍; വിസ പുതുക്കാനുള്ളവര്‍ക്കും സന്ദര്‍ശക വിസയില്‍ ബ്രിട്ടനില്‍ എത്തുന്നവര്‍ക്കും അധിക ഭാരം. 2015 ല്‍ നിലവില്‍ വന്ന എന്‍എച്ച്എസ് ഇമിഗ്രേഷന്‍ സര്‍ചാര്‍ജാണ് ഇരട്ടിയാക്കിയത്. വര്‍ഷം 200 പൗണ്ട് നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 400 പൗണ്ടാണ് നല്‍കേണ്ടി വരുക.

യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് വര്‍ധന ബാധകമാകുക. ഇതോടെ പല പ്രവാസി കുടുംബങ്ങളും പ്രതിസന്ധിയിലാകും. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് മൂന്ന് വര്‍ഷത്തേക്ക് വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ എന്‍എച്ച്എസ് സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം നാലായിരത്തി എണ്ണൂറോളം പൗണ്ട് നല്‍കേണ്ടി വരും.

ഭീമമായ വിസ ഫീസുകള്‍ പുറമേയും. വിദ്യാര്‍ത്ഥികള്‍ക്കും പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കും സര്‍ചാര്‍ജ്ജില്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ പുതിയ വര്‍ദ്ധനവ് പ്രഖ്യാപിച്ചതോടെ നിലവില്‍ ഈടാക്കുന്ന 150 പൗണ്ടിനു പകരം ഇവരില്‍ നിന്ന് 300 പണ്ട് ഈടാക്കും.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ സര്‍ചാര്‍ജ് നല്‍കുന്ന ഒരു കുടിയേറ്റക്കാരന്റെ ചികിത്സക്കായി ഏകദേശം 470 പൗണ്ടാണ് എന്‍എച്ച്എസ് ചെലവിടുന്നത്. അതിനാല്‍ സര്‍ചാര്‍ജ് വര്‍ദ്ധന അമിതമല്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി കരോളിന്‍ നോക്‌സ് വ്യക്തമാക്കി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.