1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2019

സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥത്തില്‍ വീണ്ടും മാറ്റം വരുത്തി. ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുന്നോടിയായി ഭ്രമണപഥം താഴ്ത്തലിന്റെ നാലാം ഘട്ടമാണ് ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്.

വെള്ളിയാഴ്ച 6.18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്‍ഡുകള്‍ കൊണ്ട് പൂര്‍ത്തിയായതായി ഇസ്‌റോ അറിയിച്ചു. ചന്ദ്രനില്‍നിന്ന് 124 മുതല്‍ 164 കിലോമീറ്റര്‍ വരെ അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍2 ഇപ്പോള്‍. അടുത്ത ഭ്രമണപഥമാറ്റം സെപ്റ്റംബര്‍ ഒന്നിനാണ് നിശ്ചയിച്ചിരിക്കുന്നത്.

അന്തിമ ഭ്രമണപഥമായ ചന്ദ്രന്റെ 100 കിലോമീറ്റര്‍ പരിധിയില്‍ പേടകം എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററില്‍ നിന്നും വിക്രം ലാന്‍ഡര്‍ വേര്‍പെടും. സെപ്റ്റംബര്‍ രണ്ടിനാണ് ഇത് സംഭവിക്കുക. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറക്കാനാണ് പദ്ധതി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.