1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2019

സ്വന്തം ലേഖകൻ: ദുബൈയിൽ കേരള അസോസിയേഷൻ രൂപീകരിക്കുന്നതിന് തത്വത്തിൽ അംഗീകാരമായി. ദുബൈ കമ്മ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജൽഫറുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയെ തുടർന്നാണിത്. തുടർ നടപടികളുടെ ഭാഗമായി വിവിധ കൂട്ടായ്‍മകളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും.

ദുബൈയിലെ കേരളീയര്‍ക്ക് വേണ്ടി ലൈസൻസുള്ള ഒരു അസോസിയേഷന് അനുമതി നേടുക എന്നതായിരുന്നു പ്രധാന അജണ്ട. പ്രധാന കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയം നടത്തി സംഘടനക്ക് രൂപം നൽകാനാണ് ധാരണ. അതോറിറ്റി യു.എ.ഇയുമായി കൂടിയാലോചിച്ച് കേരള സർക്കാർ രൂപീകരിക്കുന്ന സമിതിയാകും അസോസിയേഷന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുക. അസോസിയേഷനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് സി.ഡി.എയുടെ ഡി.ജി യോഗത്തിൽ പറഞ്ഞു.

കോൺസൽ ജനറൽ വിപുല്‍, യൂസഫ് അലി എം‌.എ, സി.ഡി‌.എയുടെ റെഗുലേറ്ററി ആന്‍ഡ്‌ ലൈസൻസിംഗ് സി.ഇ.ഒ, ഡോ. ഒമർ അൽ മുത്തന്ന, പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഇളങ്കോവന്‍, ജോൺ ബ്രിട്ടാസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഡി.ജിയ്ക്ക് ആറന്മുള കണ്ണാടി സമ്മാനമായി നൽകി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.