1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2012

റസ്റ്റോറന്റിലും ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും കിട്ടുന്ന ചിപ്‌സ് രുചിയോടെ അകത്താക്കുന്നവര്‍ ശ്രദ്ധിച്ചോളു. നിങ്ങള്‍ കാശുകൊടുത്ത് വാങ്ങുന്നത് മാരകമായ ക്യാന്‍സര്‍ രോഗത്തെ കൂടിയാണ്. ചിപ്‌സ് പാകം ചെയ്യുമ്പോഴുണ്ടാകുന്ന അക്രാലമൈഡ് എന്ന രാസവസ്തു ക്യാന്‍സര്‍ രോഗത്തിന് കാരണമാകുമെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയത്. പകുതി വേവിച്ച് വച്ചിരിക്കുന്ന ഉരുളകിഴങ്ങ് സെര്‍വ് ചെയ്യുന്നതിന് മുന്‍പ് വീണ്ടും പെട്ടന്ന് എണ്ണയിലിട്ട് ചൂടാക്കുന്നത് അക്രാലമൈഡിന്റെ അളവ് കൂടാന്‍ കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

അക്രാലമൈഡ് എന്നത് ഒരു കാര്‍സിനോജനാണ്. കാന്‍സറിന് കാരണമാകുന്ന വസ്തുക്കളാണ് കാര്‍സിനോജനുകള്‍.130 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഗ്രില്‍ ചെയ്യുകയോ ബേക്ക് ചെയ്യുകയോ ഫ്രൈ ചെയ്യുകയോ ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളിലെല്ലാം അക്രാമലൈഡ് ഉണ്ടാകുന്നുണ്ട്. ബിസ്‌കറ്റ്, ബ്രഡ്, ക്രിപ്‌സ്, ചിപ്‌സ് എന്നിവയിലെല്ലാം അക്രാമലൈഡ് ഉണ്ടാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്റ്റാര്‍ച്ച് അധികമുള്ള ഉരുള കിഴങ്ങ് പോലുള്ള ഭക്ഷണസാധനങ്ങള്‍ അധികനേരം ചൂടാക്കിയാല്‍ അക്രാമലൈഡിന്റെ അളവ് ഇരട്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

റെഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ഫുഡ് കെമിസ്റ്റായ ഡൊണാള്‍ഡ് മോട്ട്‌റാം ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. ജേര്‍ണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രിയില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും ടേക്ക്എവേകളിലും ഫ്രെഞ്ച് ഫ്രൈസ് പോലുള്ള് ചിപ്‌സുകള്‍ ഉണ്ടാക്കുന്ന രീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും റിപ്പോര്‍്ട്ടില്‍ പറയുന്നു. ചിപ്‌സ് പാകം ചെയ്യുമ്പോള്‍ അവ ലൈറ്റ് ബ്രൗണ്‍ നിറമാകുന്നത് വരെ വറക്കുകയാണങ്കില്‍ അക്രാമലൈഡ് ഉണ്ടാകുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. എന്നാല്‍ അമിതമായി പാകം ചെയ്താല്‍ സാധാരണ ഉണ്ടാകുന്നതിന്റെ ഇരട്ടി അക്രാമലൈഡ് ഉണ്ടാവുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.