1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

സ്വന്തം ലേഖകന്‍: വിവരങ്ങള്‍ ചോര്‍ത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാനൊരുങ്ങി ഗൂഗിള്‍. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്‌വെയര്‍ ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു.

സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ‘ബഗ്’ കടന്നുകൂടിയത് മാര്‍ച്ചില്‍ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാല്‍ പ്രശ്‌നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആന്‍ഡ് ഡേറ്റ പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

2011ലാണ് ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാന്‍ വേണ്ടി ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്. എന്നാല്‍ ഉപയോക്താക്കളും മുന്‍നിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിള്‍ പ്ലസിനു വേണ്ടത്ര സ്ഥാനം നല്‍കിയില്ല. ഫേസ്ബുക്കിന്റെ നിഴലിലായിപ്പോകാനായിരുന്നു ഗൂഗിള്‍ പ്ലസിന്റെ വിധി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.