1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 25, 2019

സ്വന്തം ലേഖകന്‍: തെരേസ മേയുടെ രാജിക്ക് പിന്നാലെ പിന്‍ഗാമിയെ കണ്ടെത്താന്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജൂലൈ അവസാനത്തോടെ പുതിയ നേതാവിനെ കണ്ടെത്താനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ബ്രെക്‌സിറ്റ് അനുകൂലിയും മുന്‍ വിദേശകാര്യ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സനാണ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നയാള്‍.

ഡൌണ്‍സ്ട്രീറ്റില്‍ വികാരനിര്‍ഭരമായ രാജിപ്രഖ്യാപനമായിരുന്നു തെരേസ മേയുടേത്. ‘യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ജനഹിതം നടപ്പിലാക്കാന്‍ പരമാവധി ശ്രമിച്ചു. മൂന്ന് തവണയും പരാജയപ്പെട്ടു. പുതിയൊരു പ്രധാനമന്ത്രി ദൌത്യം ഏറ്റെടുക്കുകയാണ് രാജ്യത്തിന് നല്ലതെന്ന് മനസ്സിലാക്കുന്നു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവെന്ന പദവി ജൂണ്‍ ഏഴിന് രാജിവെക്കും’ അവര്‍ പറഞ്ഞു. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും മേ അറിയിച്ചു.

ഇതിന് പിന്നാലെ മേയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി. ബോറിസ് ജോണ്‍സണ്‍ കൂടാതെ നിലവിലെ വിദേശകാര്യ സെക്രട്ടറി റോറി സ്റ്റെവാര്‍ട്ട്, മുതിര്‍ന്ന പാര്‍ലമെന്റംഗം മൈക്കല്‍ ഗോവ്, ജെര്‍മി ഹണ്ട്, ഡൊമിനിക് റാബ്, ആന്‍ഡ്രിയ ലീഡ്‌സം, ഡേവിഡ് ഡേവിസ് , സര്‍ ഗ്രഹാം എന്നിവരാണ് അടുത്ത പ്രധാനമന്ത്രി പദത്തിനുള്ള സാധ്യതാ പട്ടികയിലുള്ളവര്‍.

ഔദ്യോഗിക വസതിയായ പത്ത് ഡൗണിംഗ് സ്ട്രീറ്റില്‍നിന്നു നടത്തിയ പ്രസംഗത്തിനിടെ മേയുടെ കണ്ഠമിടറുകയും അവര്‍ കണ്ണീരടക്കാന്‍ പാടുപെട്ടു. ജൂണ്‍ പത്തിനാണു നേതൃപദവിയിലേക്കുള്ള മത്സരം നടക്കുക. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ മേ കാവല്‍ പ്രധാനമന്ത്രിയായി തുടരും. മുന്‍ മന്ത്രി ബോറീസ് ജോണ്‍സണും വിദേ ശകാര്യ മന്ത്രി ജറമി ഹണ്ടും ഉള്‍പ്പെടെ നിരവധി പേര്‍ പ്രധാനമന്ത്രിക്കസേരയ്ക്കു നോട്ടമിട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.