1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2019

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച് ബ്രസീലില്‍ അണക്കെട്ട് തകരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അണക്കെട്ട് തകര്‍ന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ദൃശ്യങ്ങള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. തെക്ക് കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ 121 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 226 പേരെ ഇനിയും കണ്ടെത്താനുണ്ട്.

ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായാണ് ഡാം അപകടത്തെ വിലയിരുത്തുന്നത്. 42 വര്‍ഷം പഴക്കമുള്ള ഡാമാണു തകര്‍ന്നത്. 282 അടിയാണ് ഉയരം. ഡാമിന്റെ സുരക്ഷാ പരിശോധനകള്‍ അടുത്തിടെ നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ബ്രസീലിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ‘വെലി’യുടെ ഉടമസ്ഥതയിലാണ് അണക്കെട്ട്.

പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം 1000 ട്രൂപ്പ് സൈനികരാണു പ്രദേശത്തു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജയ്ര് ബോല്‍സോനാറോ അധികാരമേറ്റ ശേഷം ബ്രസീല്‍ നേരിടുന്ന ആദ്യ ദുരന്തമാണ് ഇത്. അടിഞ്ഞു കിടക്കുന്ന ചെളിയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് കനത്ത വെല്ലുവിളിയാകുന്നത്. ഇനി ആരേയും ജീവനോടെ രക്ഷിക്കാമെന്ന പ്രതീക്ഷയില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.