1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2018

സ്വന്തം ലേഖകന്‍: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡന പരാതി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. അന്വേഷണ ഉദ്യോഗസ്ഥനോട് ഇതുസംബന്ധിച്ച് എസ് പി അഭിപ്രായം തേടിയതയാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലെന്നാണ് സൂചന.

അന്വേഷണ ഉദ്യോഗസ്ഥന് ജോലിഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം. പാലാ ഡി.വൈ.എസ്.പിയുടെ അധിക ചുമതല കൂടി വൈക്കം ഡി.വൈ.എസ്.പിക്ക് നല്‍കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ ജോലിഭാരം കൂട്ടിയെന്നും അതിനാല്‍ അന്വേഷണം ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാമെന്നുമുള്ള നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നതിനോട് യോജിക്കുന്നില്ലെന്ന് കന്യാസ്ത്രീകള്‍. ഇപ്പോഴത്തെ അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ ഡിവൈഎസ്പിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നില്ലെന്നും കന്യാസ്ത്രീകള്‍ ആരോപിച്ചു.

ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഇന്നലെ മുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയില്‍ ഹൈക്കോടതി ജം?ഗ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് ഇവരുടെ സമരപരിപാടികള്‍ ശക്തമായി മുന്നോട്ട് പൊയിക്കൊണ്ടിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയിട്ട് എഴുപത്തഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.