1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: കമല്‍ഹാസന്‍ അവതാരകനായ മൂന്നാമത് ബിഗ്‌ബോസ് തമിഴ് റിയാലിറ്റിഷോയിലെ വനിതതാരം ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. 100 ദിവസം നീണ്ട ഷോ എട്ടാമത്തെ ആഴ്ചയിലേക്ക് കടക്കവെയാണ് മധുമിത എന്ന താരം ഇടതുകൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഷോയില്‍നിന്ന് പുറത്താക്കപ്പെട്ട മധുമിതയോട് കമല്‍ഹാസന്‍ അതൃപ്തി പ്രകടിപ്പിച്ചു. പരിപാടിയില്‍ മധുമിതയെ ഏറെ പിന്തുണച്ചിരുന്ന തമിഴ് സിനിമ സംവിധായകന്‍ ചേരനും ഇത്തരമൊരു കൃത്യം നടത്തിയത് തെറ്റാണെന്ന് പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ബിഗ്‌ബോസ് ഹൗസിലെ താരങ്ങള്‍ ഇരുചേരിയായി മാറിയിരുന്നു. മധുമിതയെ ഷോയിലെ യുവസംഘം ഒറ്റപ്പെടുത്തുകയും ഇവരുമായി വഴക്കിടുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യശ്രമമെന്ന് കരുതപ്പെടുന്നു. മധുമിത കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ഹൗസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ശനിയാഴ്ച പുറത്തിറങ്ങിയ പ്രോമോ വിഡിയോവിലൂടെയാണ് ആത്മഹത്യ ശ്രമം പുറംലോകമറിഞ്ഞത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ സാംസ്‌കാരിക ച്യുതിയുടെ പേരില്‍ പരിപാടിക്കെതിരെ വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.