1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: ബൈബിളിലെ പുരാതന നഗരങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി പുരാവസ്തു ഗവേഷകര്‍. ഇസ്രയേല്‍, അമേരിക്ക, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഴയനിയമത്തിലെ ഭീമാകാരരൂപിയായ ഗോലിയാത്തിന്‍റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ത്തിയിരിക്കുന്നത്.

ജോര്‍ദാനിലെ അറാബ താഴ്വരയിലെ ചെമ്പ് ഖനിയില്‍ നടത്തിയ ഗവേഷണത്തിലാണ് ഗോലിയാത്തിന്‍റെ ജന്മസ്ഥലമായ ഗാത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് ഇസ്രയേലിലെ ടെല്‍ അവീവ് സര്‍വ്വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘത്തിന്‍റെ അവകാശവാദം.

ഇസ്രയേലിന്‍റേയും ജോര്‍ദാന്‍റേയും ദക്ഷിണമേഖലയിലെ മരുഭൂമിയിലാണ് ഗാത്ത് എന്ന പുരാതന നഗരം കണ്ടെത്തിയിരിക്കുന്ന താഴ്‍വര സ്ഥിതി ചെയ്യുന്നത്. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അവശിഷ്ടങ്ങളിലേക്കാണ് ഗവേഷണം എത്തിച്ചേര്‍ന്നിരിക്കുന്നത്. ബിസി 11ാം നൂറ്റാണ്ടിന്‍റെ മധ്യകാലത്താണ് ഗോലിയാത്ത് ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത്.

നേരത്തെ ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കി കരുതിയതിനേക്കാള്‍ മനോഹരമാണ് ഗാത്തെന്നാണ് അവകാശവാദം. രാഷ്ട്രീയമായും സൈനികമായും സാംസ്കാരികമായും ഈ മേഖലയിലെ പ്രധാന സംസ്ക്കാരമായിരുന്നു ഗാത്തിലെ ഫെലിസ്ത്യരുടേതെന്നാണ് വിലയിരുത്തുന്നത്. കൂറ്റൻ പാറക്കല്ലുകൾ കൊണ്ടാണ് ഗാത്തിലെ കെട്ടിടങ്ങളുടെ നിര്‍മ്മിതി. അതിനാല്‍ തന്നെ ഇവിടെ താമസിച്ചിരുന്നവര്‍ ഭീമന്മാരാണ് എന്നാണ് നിരീക്ഷണം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.