1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2019

സ്വന്തം ലേഖകന്‍: അഭയാര്‍ഥിയും തടവുകാരനുമായ എഴുത്തുകാരന്‍ വാട്‌സാപ് സന്ദേശങ്ങളായി അയച്ചു കൊടുത്ത ‘നോവവലി’ന് ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം. ഇറാന്‍കാരനായ ബെഹറൂസ് ബൂചാനിയുടെ പാപുവ ന്യൂഗിനിയിലെ മാനസ് ദ്വീപില്‍ അഭയാര്‍ഥികള്‍ക്കായി ഓസ്‌ട്രേലിയ നിര്‍മിച്ച തടങ്കല്‍ പാളയത്തിലിരുന്നാണ് കന്നി നോവല്‍ പൂര്‍ത്തിയാക്കിയത്. ഒളിപ്പിച്ചുവച്ച സ്മാര്‍ട്ട് ഫോണിലൂടെയായിരുന്നു എഴുത്ത്.

മാതൃഭാഷയായ ഫാര്‍സിയില്‍ എഴുതി പരിഭാഷകനു വാട്‌സാപ് സന്ദേശങ്ങളായി അയച്ചു കൊടുത്ത ‘നോ ഫ്രണ്ട്‌സ് ബട്ട് ദ് മൗണ്‍ടന്‍സ്: റൈറ്റിങ് ഫ്രം മാനസ് പ്രിസണ്‍’ എന്ന ആത്മകഥാംശമുള്ള രചനയെ തേടിയത്തിയത് ബൂചാനിയെ തടവിലിട്ടിരിക്കുന്ന ഓസ്‌ട്രേലിയയുടെ ‘വിക്ടോറിയന്‍ പുരസ്‌കാരം’.

ഓസ്‌ട്രേലിയയിലെ ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള (72,650 ഡോളര്‍) പുരസ്‌കാരമാണിത്. നോണ്‍ഫിക്ഷന്‍ വിഭാഗത്തിലുമുണ്ടു പുരസ്‌കാരം (18,160 ഡോളര്‍). രണ്ടും ചേര്‍ത്ത്, ആകെ 90,810 ഡോളര്‍ (ഏകദേശം 65 ലക്ഷം രൂപ). അഭയം കിട്ടിയിട്ടില്ലാത്തതിനാല്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എഴുത്തുകാരന്റെ അസാന്നിധ്യത്തിലായിരുന്നു നോവലിന്റെ പ്രകാശനവും.

6 വര്‍ഷം മുന്‍പാണു ബോട്ടില്‍ വന്ന അഭയാര്‍ഥി സംഘത്തിലുണ്ടായിരുന്ന ബൂചാനി അറസ്റ്റ് ചെയ്യപ്പെട്ടത്. അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളെപ്പറ്റി രാജ്യാന്തര പത്രങ്ങളില്‍ ലേഖനങ്ങളെഴുതാറുള്ള ഇദ്ദേഹം സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. കടലാസില്‍ നോവലെഴുതിയാല്‍ പൊലീസ് കണ്ടുപിടിക്കുമായിരുന്നെന്നു ബൂചാനി പറയുന്നു. വിമര്‍ശനമുയര്‍ന്നതോടെ മാനസ് തടങ്കല്‍ പാളയം അടച്ചു പൂട്ടിയിരുന്നു. ബൂചാനി ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ അതേ ദ്വീപിലെ മറ്റൊരു താവളത്തിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.