January 24, 2012.

ആര്‍ത്തവമാണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട സംഭവം. ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സംഭവമാണ് എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല ഇതൊരു പ്രധാന സംഭവമായി മാറുന്നത്. ആര്‍ത്തവത്തിന്റെ തുടക്കവും ഒടുക്കവുമെല്ലാം പ്രശ്നമാണ്. ആര്‍ത്തവം കൃത്യമല്ലെങ്കില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെ കൂടുതലാണ്. ഇപ്പോഴിതാ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കിട്ടിയിരിക്കുന്നു. ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ആര്‍ത്തവവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പതിമൂന്നോളം പുതിയ ജീനുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിലൂടെ ലഭ്യമാണെങ്കിലും ആര്‍ത്തവം അവസാനിക്കുന്ന കാര്യങ്ങളാണ് ഇതിലൂടെ കൂടുതലും ലഭ്യമാകുക. സ്ത്രീകള്‍ക്കുണ്ടായ മാറിട ക്യാന്‍സറിനെക്കുറിച്ചും ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചുമെല്ലാം ഇതിലൂടെ അറിയാന്‍ സാധിക്കും. ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. അതെല്ലാം ഇതിലൂടെ പരിഹരിക്കാന്‍ പറ്റുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്ത്രീകളുടെ മാറിടത്തില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഉണ്ടാകുന്നത്. ഇതെല്ലാം പരിഹരിക്കുന്നതിനും മുന്‍കൂട്ടി കാണുന്നതിനും പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് അറിയുന്നത്. ജീനുകളുമായി ബന്ധപ്പെട്ട ചികിത്സകളിലൂടെ ആര്‍ത്തവം പെട്ടെന്ന് നിലയ്ക്കുന്നത് തടയാമെന്നും കൃത്യമായി വരുന്നതിനുള്ള വഴികള്‍ തേടാമെന്നുമാണ് ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 50,000ത്തോളം സ്ത്രീകളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഗവേഷകര്‍ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

delicious facebook twitter yahoo digg digg

Leave a Reply

Press ctrl+g to toggle between English and Malayalam.

You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>