1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 15, 2019

സ്വന്തം ലേഖകന്‍: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇനി നാല് ദിവസം വരെ ബഹ്‌റൈനില്‍ തങ്ങാം; നീക്കം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍. ബഹ്‌റൈനില്‍ ട്രാന്‍സിറ്റ് യാത്രികര്‍ക്ക് നാലു ദിവസം വരെ രാജ്യത്ത് താങ്ങാനുള്ള സാഹചര്യം ഒരുങ്ങി. വിസ ഓണ്‍ അറൈവല്‍’ സൗകര്യം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ബഹ്‌റൈന്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി നാലു ദിവസ കാലയളവിലേക്കുള്ള വിസയാണ് നല്‍കുക. ‘ഗള്‍ഫ് എയറി’ന്റെ പ്രാബല്യമുള്ള ടിക്കറ്റ് കയ്യിലുണ്ടെങ്കില്‍ ഈ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ തങ്ങുന്നവരുടെ വിസ ചാര്‍ജ് ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ. എ) വഹിക്കും.

ഈ പദ്ധതി കഴിഞ്ഞ മാസം മുതലാണ് നിലവില്‍ വന്നതെന്നും അത് ട്രാന്‍സിറ്റ് യാത്രികരില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ടി.ഇ.എ ടൂറിസം മാര്‍ക്കറ്റിങ് ആന്റ് പ്രൊമോഷന്‍സ് ഡയറക്ടര്‍ യൂസഫ് അല്‍ ഖാന്‍ പറഞ്ഞു. ‘ഗള്‍ഫ് എയറു’മായി ചേര്‍ന്നാണ് ‘സ്റ്റോപ്പ് ഓവര്‍ പദ്ധതി’ക്ക് രൂപം നല്‍രൂപം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്ന് ‘ഓണ്‍ അറൈവല്‍ വിസ’ ലഭിക്കാന്‍ നിലവില്‍ 60ലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യോഗ്യതയുണ്ട്. പുറമെ, 113 രാജ്യങ്ങളിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവിസക്ക് അപേക്ഷിക്കാനും നിലവില്‍ സൗകര്യമുണ്ട്. ചില ട്രാന്‍സിറ്റ് യാത്രികര്‍ വിസ സൗകര്യം ഇതിനകം ഉപയോഗപ്പെടുത്തിയതായും വരും മാസങ്ങളില്‍ ‘സ്റ്റോപ്പ് ഓവര്‍ ടൂറിസം പദ്ധതി’ക്ക് നല്ല പ്രചാരം കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.