1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2019

സ്വന്തം ലേഖകന്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സ്വര്‍ണ്ണ ഇഷ്ടിക സംഭാവന ചെയ്യാന്‍ തയ്യാറാണെന്ന് അവസാന മുഗള്‍ ചക്രവര്‍ത്തിയായ ബഹദൂര്‍ ഷാ സഫറിന്റെ പിന്‍ഗാമിയെന്ന് അവകാശപ്പെടുന്ന ഹബീബുദ്ദിന്‍ ടൂസി. പക്ഷേ, ഹബീബുദ്ദിന് ഒരു വ്യവസ്ഥയുണ്ട്. ആ ഭൂമിയുടെ യഥാര്‍ഥ ഉടമ താനാണെന്നും അതുകൊണ്ട് തന്നെ ആ സ്ഥലം തനിക്ക് വിട്ടുതരണമെന്നുമാണ് ഹബീബുദ്ദിന്റെ ആവശ്യം.

ആദ്യത്തെ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ പിന്‍ഗാമിയെന്ന നിലയില്‍ താനാണ് ഭൂമിയുടെ ശരിയായ ഉടമയെന്നും അതുകൊണ്ട് തന്നെ ആ ഭൂമി തനിക്ക് വിട്ടുതരണമെന്നും ഹബീബുദ്ദിന്‍ ആവശ്യപ്പെടുന്നു. സുപ്രീംകോടതി തനിക്ക് ഭൂമി കൈമാറിയാല്‍, അവിടെ രാമ ക്ഷേത്രം നിര്‍മിക്കുന്നതിന് മുഴുവന്‍ സ്ഥലവും വിട്ടുനല്‍കാന്‍ താന്‍ തയ്യാറാണെന്നും ടൂസി പറഞ്ഞു. ബാബരി കേസില്‍ തന്നെ കൂടി സുപ്രിംകോടതി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

കേസിലെ നിലവിലെ കക്ഷികള്‍ക്കൊന്നും ആ ഭൂമിയില്‍ അവരുടെ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളില്ലെന്ന് ടൂസി വാദിക്കുന്നു, എന്നാല്‍ മുഗളരുടെ പിന്‍ഗാമിയെന്ന നിലയില്‍ തനിക്ക് ഭൂമിയുടെ അവകാശമുണ്ട്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി മുഴുവന്‍ സ്ഥലവും നല്‍കാന്‍ നേരത്തെ തന്നെ താന്‍ തീരുമാനിച്ചതാണെന്നും ടൂസി പറഞ്ഞു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.