1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2012

കാലാവസ്ഥ മാറുന്നതോടെ കൂട്ടിന് പനിയും എത്തി തുടങ്ങും. മൂക്കൊലിപ്പും തുമ്മലും ജലദോഷവും ക്ഷീണവുമായി ഒരാഴ്ച നരകതുല്യമായി കടന്നുപോകും. ഇനി പനിക്ക് ശ്രദ്ധയും പരിചരണവും നല്‍കാതിരുന്നാലോ അത് കടുത്ത് കുറെ ദിവസം ആശുപത്രികിടക്കയിലും കഴിച്ചുകൂട്ടാം, വേനല്‍കാലത്തെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം

വേനല്‍ക്കാലത്തെ പനി സാധാരണ മഴക്കാലത്ത് കാണുന്നതില്‍ നിന്ന തികച്ചും വ്യത്യസ്ഥമാണ്. വിവിധതരം വൈറസുകളാണ് വേനല്‍ക്കാലത്തെ പനിക്ക് കാരണമാകുന്നത്. വേനല്‍ക്കാലത്തെ പനിയും ജലദോഷവും ഉണ്ടാക്കുന്ന വൈറസിനെ സാധാരണയായി എന്‍ട്രോവൈറസ് എന്നാണ് വിളിക്കാറ്. ഇത് പനിക്കൊപ്പം, വയറിളക്കം, തൊണ്ടവേദന, ശരീരത്ത് ചുവന്ന പാടുകള്‍ എന്നിവയ്ക്ക് കാരണമാകും. ഇതിനൊപ്പം സാധാരണ പനിയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടാവുകയും ചെയ്യും.

പുറത്ത് പോവുക

അന്തരീക്ഷത്തില്‍ കൂടിയാണ് ഇത്തരം വൈറസുകള്‍ പകരുന്നത് എന്നതിനാല്‍ വീട്ടിലാര്‍ക്കെങ്കിലും പനി വന്നാല്‍ അത് പകരാന്‍ സാധ്യത ഏറെയാണ്. അടച്ച വീട്ടില്‍ കൂറേ സമയം പനി ബാധിച്ചവര്‍ക്കൊപ്പം കഴിയുന്നത് അസുഖം പകരാനുളള സാധ്യത കൂട്ടും. അതിനാല്‍ തന്നെ പകല്‍ സമയങ്ങളിലും മറ്റും പുറത്ത് പോകുന്നതും വ്യായാമം ചെയ്യുകയോ പൂന്തോട്ടത്തില്‍ അല്‍പ്പസമയം നടക്കുന്നതും അസുഖം പകരാതിരിക്കാന്‍ സഹായിക്കും. ഒപ്പം നല്ല അന്തരീവുമായുളള സമ്പര്‍ക്കം രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.

എയര്‍കണ്ടീഷന്‍ ഓഫ് ചെയ്യുക

വേനല്‍കാലത്ത് എസി ഇല്ലാതെ ഇരിക്കുന്നത് ചിന്തിക്കാന്‍ പോലും ഇന്ന് പലര്‍ക്കുമാവില്ല. എന്നാല്‍ പനിയുണ്ടെന്ന് തോന്നിയാല്‍ അല്ലെങ്കില്‍ വീട്ടില്‍ മറ്റാര്‍ക്കെങ്കിലും പനിയുണ്ടെങ്കില്‍ എസി ഓഫ് ചെയ്യാന്‍ മറക്കേണ്ട. കാരണം അന്തരീക്ഷം വഴി പകരുന്ന അണുക്കളെ സ്വാഭാവികമായി ചെറുക്കാനായി മൂക്കിനുളളില്‍ ഒരു മ്യൂക്കസ് എന്ന ഒരു പാളി ഉണ്ട്. എന്നാല്‍ എസി ഓണാക്കുമ്പോള്‍ മൂക്കിനുളളിലെ ഈ സ്തരം ഉണങ്ങാനും അതുവഴി അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. ഈ സമയത്ത് ചൂട് കുറയ്ക്കാനായി അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ധാരാളം വെളളം കുടിയ്ക്കണം. കടുത്ത ചൂടുളള ദിവസങ്ങളില്‍ കൂളിങ്ങ് സ്‌പ്രേകള്‍ ഉപയോഗിക്കുക.

സമ്മര്‍ദ്ദം ഇല്ലാതാക്കുക

മാനസിക സംഘര്‍ഷം ഒരാളുടെ രോഗപ്രതിരോധ ശേഷിയെ ദോഷമായി ബാധിക്കും. അതിനാല്‍ തന്നെ സമ്മര്‍ദ്ദമില്ലാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. പലരുടേയും വിചാരം അവധിക്കാല ആഘോഷങ്ങള്‍ മാനസിക സംഘര്‍ഷം കുറയ്ക്കുമെന്നാണ്, എന്നാല്‍ പഠനങ്ങള്‍ വെളിവാക്കുന്നത് അവധിക്കാല ആഘോഷങ്ങള്‍ മറ്റൊരു തരത്തില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോയ്ഡ്‌സ് ടിഎസ്ബി നടത്തിയ പഠനത്തില്‍ 83 ശതമാനം ആളുകളും അവധിക്കാലത്തിന് തൊട്ടുമുന്‍പുളള ദിവസങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരിക്കുമെന്നാണ് കരുതുന്നത്.

പനിയോ ജലദോഷമോ

വേനല്‍കാലത്ത് പൂമ്പൊടിയുടെ അളവ് അന്തരീക്ഷത്തില്‍ കൂടുതലായതിനാല്‍ പനിയാണോ ജലദോഷമാണോ പിടിപെട്ടത് എന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല. ഇതിലേതാണ് ബാധിച്ചിരിക്കുന്നത് എന്ന് കൃത്യമായി തിരിച്ചറിയണം. കണ്ണിലും മൂക്കിലും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ജലദോഷപ്പനി ആയിരിക്കാനാണ് സാധ്യത. എന്നാല്‍ ഇതിനൊപ്പം തൊണ്ടവേദനയും തലവേദനയും മറ്റ് പനിയുടെ ലക്ഷണങ്ങളും ഉണ്ടെങ്കില്‍ അത് സമ്മര്‍ കോള്‍ഡ് ആകാനാണ് സാധ്യത. ഇവയെ വേര്‍തിരിച്ച് അറിയുന്നത് മരുന്നുകള്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കും.

ഭക്ഷണം

വേനല്‍ക്കാലത്തെ പനി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് ഈ സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളും. പനി വന്നാല്‍ സാധാരണ ചെയ്യാറുളളത് പോലെ വൈറ്റമിന്‍ സി ധാരാളം കഴിക്കുന്നത് വേനല്‍ക്കാലത്തെ പനിയെ പ്രതിരോധിക്കാന്‍ മതിയാവില്ല. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ഈ പനിയെ പ്രതിരോധിക്കാന്‍ സഹായിക്കും. തോടുളള മത്സ്യങ്ങള്‍, പാലുല്പ്പന്നങ്ങള്‍ എന്നിവ സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണസാധനങ്ങളാണ്. തണ്ണിമത്തന്‍ സിങ്കിന്റെ ഒരു കലവറ തന്നെയാണ്. സ്ത്രീകള്‍ക്ക് ഒരു ദിവസം 4-7 മില്ലിഗ്രാമും പുരുഷന്‍മാര്‍ക്ക് 5.5 – 9.5 മില്ലിഗ്രാം സിങ്കും ഒരു ദിവസം വേണ്ടിവരുമെന്നാണ് കണക്ക്.

ഒറ്റയ്ക്ക് യാത്ര ചെയ്യുക

യാത്രകളില്ലാതെ ഒരു വേനല്‍ക്കാലം പൂര്‍ത്തിയാകാറില്ലെന്ന് തന്നെ പറയാം. എന്നാല്‍ യാത്രചെയ്യുമ്പോള്‍ ഒരാള്‍ക്ക് പനി പിടിക്കാനുളള 400 സോഴ്‌സുകള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സാധിക്കുമെങ്കില്‍ ദീര്‍ഘദുര യാത്രകള്‍ക്ക് പ്ലെയിനും ട്രയിനും ഒഴിവാക്കാന്‍ ശ്രമിക്കണം. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ പഠനം അനുസരിച്ച് പനി പിടിക്കാനുളള പ്രധാന കാരണങ്ങളില്‍ ചിലതാണ് ട്രയിനിലും പ്ലെയിനിലുമുളള യാത്രകള്‍. സാധിക്കുമെങ്കില്‍ കാറില്‍ യാത്രകള്‍ പോകാന്‍ ശ്രമിക്കുക. യാത്ര ചെയ്യുന്ന ദൂരം കൂടുന്നതിന് അനുസരിച്ച് പനി പിടിക്കാനുളള സാധ്യതകളും കൂടും. ചെറിയ യാത്രകളാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ കഴിവതും വീടിന് അടുത്തുളള സ്ഥലങ്ങള്‍ തന്നെ പ്ലാന്‍ ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.