1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2019

സ്വന്തം ലേഖകൻ: യു.എന്‍ സമ്മേളനത്തിന് പോകുന്ന പ്രധാനമന്ത്രിയുടെ വിമാനത്തിനായി പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടി ഇന്ത്യ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ യാത്രക്ക് വേണ്ടിയാണ് ഇന്ത്യ നയതന്ത്ര തലത്തില്‍ അനുമതി തേടിയത്. എന്നാല്‍ ഇന്ത്യയുടെ അഭ്യര്‍ഥനയോട് പാക് സര്‍ക്കാര്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെപ്റ്റംബര്‍ 21 ആണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സെപ്റ്റംബര്‍ 27 നാണ് യുഎന്‍ സമ്മേളനം ആരംഭിക്കുന്നത്. നേരത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് യാത്ര ചെയ്യാനും ഇന്ത്യ പാകിസ്താന്റെ അനുമതി തേടിയിരുന്നുവെങ്കിലും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയുടെ യാത്രക്കായി പാക് വ്യോമപാത ഉപയോഗിക്കാന്‍ പാകിസ്താനോട് ഇന്ത്യ അനുമതി തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനായി പാക് വ്യോമപാത ഉപയോഗിക്കാന്‍ അനുമതി തേടിയിരുന്നു. അന്ന് പാകിസ്താന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ബാലകോട്ട് ആക്രമണത്തിന് ശേഷം ഏറെനാള്‍ പാകിസ്താന്‍ വ്യോമപാത അടച്ചിട്ടിരുന്നു. ഇതിന് ശേഷം തുറന്ന വ്യോമ പാത കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ വീണ്ടും അടക്കുകയായിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.