1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2018

സ്വന്തം ലേഖകന്‍: മൂന്നു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്ന് മോചനം. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്‌ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ദുബായ് കോടതി വിധിച്ചത്. അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാ?നായ രാമചന്ദ്രന്റെ മോചനത്തിനു വഴി തെളിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകളെക്കുറിച്ചോ അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളതെന്നോ ഉള്ള വിവരങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളെ കാണാനും രാമചന്ദ്രന്‍ തയാറായിട്ടില്ല.

എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. 2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബൈ കോടതി ശിക്ഷിച്ചത്.

അറ്റ്‌ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ദുബൈയിലും ഇന്ത്യയിലും ഉള്‍പ്പെടെയുള്ള അറ്റ്‌ലസ് ജ്വലറി ഷോറൂമുകളും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകളും തകര്‍ന്നിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.