1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2016

സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനു ശേഷം പുതിയ നോവലുമായി അരുന്ധതി റോയി വരുന്നു, പ്രകാശനം 2017 ജൂണില്‍. ലോകമൊട്ടാകെ വായനക്കാരേയും ബുക്കര്‍ സമ്മാനം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയ ആദ്യ നോവല്‍ ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ് പ്രസിദ്ധീകരിച്ച് 20 വര്‍ഷത്തിനു ശേഷമാണ് അരുന്ധതി റോയിയുടെ പുതിയ നോവല്‍ പുറത്തിറങ്ങുന്നത്. ‘ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ്’ എന്ന് പേരിട്ട പുസ്തകം അടുത്ത വര്‍ഷം ജൂണില്‍ പെന്‍ഗ്വിന്‍ ഇന്ത്യ പുറത്തിറക്കും.

നോവലിലെ ഉന്മാദികളും കുരുത്തംകെട്ടവരുമായ ആത്മാക്കളുടെ ലോകത്തിലേക്കുള്ള വഴിയും താന്‍ പുസ്തകത്തിന്റെ പ്രസാധകരെ കണ്ടത്തെിയ വിവരവും അരുന്ധതി വാര്‍ത്താ കുറിപ്പിലൂടെയാണ് പ്രഖ്യാപിച്ചത്. പെന്‍ഗ്വിന്‍ ഇന്ത്യയും ബ്രിട്ടനിലെ ഹാമിഷ് ഹാമില്‍ട്ടനുമാണ് പ്രസാധകര്‍.

അരുന്ധതിയുടെ പുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയുന്നത് ആഹ്ലാദകരവും അഭിമാനകരവുമാണെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മേരു ഗോഖലേ, ഹാമിഷ് ഹാമില്‍ട്ടന്‍ ഡയറക്ടര്‍ സൈമണ്‍ പ്രോസ്സര്‍ എന്നിവര്‍ പ്രതികരിച്ചു. നോവല്‍ എന്ന ജനുസിനെ പുതുക്കുന്ന ആഖ്യാനവും കഥാപാത്രങ്ങളുമാണ് പുതിയ രചനയുടെ സവിശേഷതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അരുന്ധതിക്കുമാത്രം എഴുതാനാവുന്ന നോവലാണിതെന്നും 20 വര്‍ഷത്തെ പരിശ്രമമാണ് ഇതിനു പിന്നിലെന്നും അറിയിച്ച നോവലിസ്റ്റിന്റെ സാഹിത്യ ഏജന്റ് ഡേവിഡ് ഗോഡ്വിന്‍, കാത്തിരിപ്പ് വെറുതെയായില്ലെന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടുമെന്നും അവകാശപ്പെട്ടു. സ്വന്തം നാടായ അയ്മനത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ആദ്യ നോവലിനുശേഷം അണക്കെട്ടുകള്‍, ആണവ യുദ്ധം, ആഗോളീകരണ ചൂഷണം, ഭരണകൂട ഭീകരത എന്നിവയെക്കുറിച്ചുള്ള ലേഖകങ്ങള്‍ എഴുതുന്നതിലായിരുന്നു അരുന്ധതിയുടെ ശ്രദ്ധ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.