1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2019

സ്വന്തം ലേഖകന്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച് പെണ്‍ക്കുട്ടി; പരാതിയുമായി സുപ്രീം കോടതിയിലേക്ക്. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാലുപേര്‍ പത്തുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി തേടിയാണ് പരാതിക്കാരി സുപ്രീം കോടതിയിലെത്തിയത്.

പ്രതികളുടെ പേരില്‍ കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടും വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് സ്ത്രീ പറഞ്ഞു. പരാതിക്കാരിക്ക് 15 വയസ്സുള്ളപ്പോഴാണ് സംഭവം. ടെലിഫോണ്‍ ബൂത്തില്‍ ജോലി ചെയ്തിരുന്ന ഇവരെ സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്ത് ഫുര്‍മ ലാമ എന്നയാള്‍ ഒരു യോഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

അവിടെവെച്ച് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയശേഷം നാലുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണ് ആരോപണം. പിന്നീട് ബോധം വീണപ്പോള്‍ വിവരം പുറത്തുപറയരുതെന്ന് പറഞ്ഞ് മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. പ്രതികള്‍ ആരാണെന്ന് പരാതിക്കാരിക്ക് അറിയുമായിരുന്നില്ല.
പിന്നീട് 2012ല്‍ പത്രത്തില്‍ ചിത്രം കണ്ടപ്പോഴാണ് അന്ന് അരുണാചല്‍ ടൂറിസം മന്ത്രിയായിരുന്ന പെമ ഖണ്ഡുവിനെ തിരിച്ചറിഞ്ഞത്.

2015ല്‍ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും അവര്‍ സ്വീകരിച്ചില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും 2016ല്‍ അപേക്ഷ തള്ളി. ദേശീയ വനിതാ കമ്മിഷനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പെണ്‍കുട്ടി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.