1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2015

സ്വന്തം ലേഖകന്‍: കൃത്രിമ മധുര പാനീയങ്ങള്‍ ഒരു വര്‍ഷം കൊന്നടുക്കുന്നത് ശരാശരി 1,84,000 പേരെയെന്ന് പഠനം. ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കുന്ന പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും കാന്‍സറുമാണ് വില്ലനാകുന്നത്. 2010 ല്‍ ഇത്തരത്തിലുള്ള പാനീയങ്ങളുടെ ഉപയോഗം മൂലം പ്രമേഹബാധിതരായി 1,33,000 പേരും ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് 45,000 പേരും കാന്‍സര്‍ ബാധിച്ച് 6,450 പേരും മരിച്ചതായി സര്‍ക്കുലേഷന്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഫിസ്സി ഡ്രിങ്ക്‌സ്, ഫ്രൂട്‌സ് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ്, ഐസ് ടീ എന്നിവയൊക്കെയാണ് കൂടുതല്‍ അപകടകാരികള്‍. ബോസ്റ്റണിലെ റ്റഫ് സര്‍വകലാശാലയ്ക്ക് കീഴിലെ ഫ്രെയ്ഡ്!മെന്‍ സ്‌കൂള്‍ ഓഫ് ന്യൂട്രിഷന്‍ സയന്‍സ് ആന്റ് പോളിസിയിലെ ഡീന്‍ ആയ ഡോക്ടര്‍ ദാരിയുഷ് മോസാഫാറിയന്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

ഇത്തരം പാനീയങ്ങള്‍ പല രാജ്യങ്ങളിലെയും ജനങ്ങളുടെ മരണ കാരണമെന്ന് ദാരിയുഷ് അവകാശപ്പെടുന്നു. അപകടകാരികളായ ഉത്പന്നങ്ങളെ ഭക്ഷണശീലങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ നമ്മള്‍ ശീലിക്കണം. ഇത്തരത്തിലുള്ള മധുര ശീതളപാനിയങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ലതാനും. ഇതിന്റെ ഉപഭോഗം കുറയ്ക്കാന്‍ ശ്രമിച്ചാല്‍ ആയിരത്തില്‍ പത്തുപേരയെങ്കിലും ഒരുവര്‍ഷം മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താമെന്നും ദാരിയുഷ് പറയുന്നു.

51 രാജ്യങ്ങളിലെ 6,11,971 വ്യക്തികളിലായി നടത്തിയ 62 പഠനങ്ങളില്‍ നിന്നാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. 1980 മുതല്‍ 2010 വരെയായിരുന്നു സര്‍വെ നടത്തിയത്. ഇത്തരത്തിലുള്ള മരണത്തില്‍ മുന്നില്‍ മെക്‌സിക്കോയാണ്. രണ്ടാം സ്ഥാനം അമേരിക്കക്കും. എന്നാല്‍ മികച്ച പരസ്യ തന്ത്രങ്ങള്‍ വഴി ഇത്തരം പാനീയങ്ങള്‍ നല്ലൊരു ശതമാനത്തേയും അടിമപ്പെടുത്തിയിരിക്കുകയാണെന്നും പഠനം സമ്മതിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.