1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

ആര്‍ത്രൈറ്റിസ് രോഗത്തിന്റെ കടുത്ത വേദന കുറയ്ക്കാന്‍ ഇതാ ഒരു എളുപ്പമാര്‍ഗ്ഗം. ഉപ്പുവെളളത്തില്‍ കുളിച്ചാല്‍ മതി. ഉപ്പുവെളളത്തിന് സന്ധികളിലെ നീറുന്ന വേദന കുറയ്ക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഉയര്‍ന്ന സാന്ദ്രതയുളള ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് മതിയാകും ഇതിന്. മറ്റ് മരുന്നുകളെ പോലെ പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതും ഇതിന്റെ മെച്ചമാണ്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ലൈഫ് സയന്‍സ് ഫാക്കല്‍റ്റിയായ വിന്‍സെന്റ് കോമ്പ്പാന്‍ ആണ് ലക്ഷക്കണക്കിന് വരുന്ന രോഗികള്‍ക്ക് സന്തോഷം പകരുന്ന കണ്ടുപിടുത്തം നടത്തിയത്.

ആര്‍ത്രൈറ്റിസ് ബാധിച്ച രോഗികളിലെ കോശങ്ങള്‍ നീര് വന്ന് വികസിച്ച് ഇരിക്കുന്ന അവസ്ഥയിലാണ്. എന്നാല്‍ ഉപ്പ് വെളളം അവയെ ഡീഹൈഡ്രേറ്റ് ചെയ്ത് ചുരുക്കുന്നതായാണ് ഡോ. കോമ്പ്പാനും സഹപ്രവര്‍ത്തകനായ ഡോ. പാബ്ലോ പെലെഗ്രീനും കണ്ടെത്തിയത്. ഉപ്പ് വെളളം ശരീരത്തിലേക്ക് ഇന്‍ജെക്ട് ചെയ്‌തോ ഉപ്പുവെളളത്തില്‍ മുക്കിയ ബാന്‍ഡേജുകള്‍ വേദനയുളള ഭാഗത്ത് കെട്ടിവച്ചോ അതുമല്ലെങ്കില്‍ ഉ്പ്പുവെളളിത്തില്‍ കുളിച്ചോ വേദന അകറ്റാവുന്നതാണ്. ഉപ്പ് കൂടുതലുളള ചൂടുവെളളം ആര്‍ത്രൈറ്റിസ് ബാധിച്ചവര്‍ക്ക് ആശ്വാസം പകരാന്‍ കാരണമെന്താണ് എന്ന് പരിശോധിക്കുകയായിരുന്നു ഇരുവരും.

ഉപ്പ് കുറവുളള ഹൈപ്പോടോണിക് സൊല്യുഷനുകള്‍ സന്ധികളിലെ വേദന അധികരിക്കാനെ കാരണമാകുന്നുളളൂ. എന്നാല്‍ ഉപ്പ് കൂടുതലുളള ഹൈപ്പര്‍ടോണിക് സൊല്യുഷനുകള്‍ വേദനയെ തടയുന്നതായും കണ്ടെത്തി. ഹൈപ്പര്‍ടോണിക് സൊ്‌ല്യൂഷനുകളില്‍ നടക്കുന്ന ഓസ്‌മോതെറാപ്പിയാണ് ഇത്തരത്തില്‍ വേദന കുറയാന്‍ സഹായി്ക്കുന്നത്. സന്ധികളില്‍ ഉണ്ടാകുന്ന ഇത്തരം അസുഖങ്ങള്‍ക്ക് ഇതൊരു പരിഹാരമായി മാറ്റാനാകുമെന്ന വിശ്വാസത്തിലാണ് ഡോ. കോമ്പ്പാനും സംഘവും.

കോശങ്ങളില്‍ നീര് വന്ന് വികസിക്കുന്നതാണ് ആര്‍ത്രൈറ്റിസ് രോഗികളെ തീരാ വേദനയിലേക്ക് തളളിവിടുന്നത്. അര്‍ത്രൈറ്റിസ് രോഗികളില്‍ ഉപ്പ് വെളളം വേദനയുളള ഭാഗത്തേക്ക് കുത്തിവെയ്ക്കുമ്പോള്‍ കോശങ്ങളിലെ നീര് ചുരുങ്ങുന്നതായും വേദന കുറയുന്നതായും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഉപ്പ് വെളളത്തില്‍ മുക്കിയ ബാന്‍ഡേജും ഉപ്പുവെളളത്തിലെ കുളിയും വേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയത്. ചാവ് കടലിലെ വെളളത്തില്‍ നിന്ന് എടു്ത്ത ഉപ്പിട്ട വെളളത്തില്‍ കുളിക്കുന്നത് അര്‍ത്രൈറ്റിസിന് ആശ്വാസം നല്‍കുമെന്ന് മുന്‍പ് നടന്ന പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സാന്ദ്രതയുളള ഉപ്പുവെളളമാണ് ചാവുകടലിലേത്. ഇതിന്റെ ഫലം നാലാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.