1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2012

ആര്‍ത്രൈറ്റിസ് രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ആര്‍ത്രൈറ്റിസ് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്ന കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തി. ആദ്യമായാണ് ആര്‍ത്രൈറ്റിസ് രോഗത്തിന് ഇത്രയും ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിക്കുന്നത്. ഈ രോഗത്തിലേക്ക് നയിക്കുന്ന എട്ട് ജനിതക കാരണങ്ങളാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ കണ്ടുപിടുത്തം രോഗത്തെ തടയാനോ അല്ലെങ്കില്‍ ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റാനോ കഴിയുന്ന ഒരു ഔഷധം വികസിപ്പിച്ചെടുക്കാനുളള സാധ്യത തുറന്നു. മെഡിക്കല്‍ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാന്‍ പോകുന്ന കണ്ടുപിടുത്തമെന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിച്ചത്.

ആര്‍ത്രൈറ്റിസ് രോഗത്തിന്റെ ജനിതക കാരണങ്ങള്‍ കണ്ടെത്തിയതോടെ ഇതിന് മരുന്ന് കണ്ടുപിടിക്കാനാകുമെന്ന് യുകെയിലെ ആര്‍ത്രൈറ്റിസ് റിസര്‍ച്ചിന്റെ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ അലന്‍ സില്‍മാന്‍ പറഞ്ഞു. എഴുപത് വയസ്സ് കഴിഞ്ഞ ഏതാണ് 40 ശതമാനം ആളുകളിലും ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്ന അസുഖം കാണപ്പെടുന്നുണ്ട്. കടുത്ത വേദനയും നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയുമാണ് ഈ രോഗത്തിന്റെ ലക്ഷണം. നിലവില്‍ ഇതിന് ഫലപ്രദമായ ചികിത്സയൊന്നും നിലവിലില്ല. രോഗലക്ഷണങ്ങളില്‍ നിന്ന മുക്തിനല്‍കാന്‍ മാത്രമേ നിലവിലെ മരുന്നുകള്‍ക്കും കഴിയു.

ആര്‍ത്രൈറ്റിസിന് കാരണമായ മൂന്ന ജീനുകളെ മുന്‍പ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ എത്ര ജീനുകളാണ് ഈ അസുഖത്തിന് കാരണമാകുന്നതെന്ന് കണ്ടെത്തിയിരുന്നില്ല. ഇതാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഓസ്റ്റിയോ ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ ജനിതക പഠനമാണ് നടന്നത്. 7400 ആര്‍ത്രൈറ്റിസ് രോഗകളുടേയും 11,000 സാധാരണ ആളുകളുടേയും ജനിതക ഘടന ഇതിനായി പരിശോധിച്ചു. തുടര്‍ന്ന് അസുഖത്തിന് കാരണമാകാന്‍ സാധ്യതയുളള ജീനുകള്‍ കണ്ടെത്തിയശേഷം ആര്‍ത്രൈറ്റിസ് ഇല്ലാത്ത 43,000 ആളുകളുടെ ജനിതക ഘടന പരിശോധിച്ച് അതുമായി ഇതിനെ താരതമ്യം ചെയ്തു. മുന്‍പ് കണ്ടെത്തിയ മൂന്ന് ജീനുകള്‍ കൂടാതെ പുതുതായി കണ്ടെത്തിയ എട്ട് ജീനുകളില്‍ അഞ്ചും ആര്‍ത്രൈറ്റിസ് രോഗമുണ്ടാകാന്‍ കാരണമാകുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

കോശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന പ്രോ്ട്ടീന്റെ ഉത്പാദനത്തം സഹായിക്കുന്ന ജിഎന്‍എല്‍3 ന്നെ ജീനാണ് ആര്‍ത്രൈറ്റിസ് രോഗത്തിന് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. മറ്റ് മൂന്നു ജീനുകളും കാര്‍ത്തിലേജിന്റെ ഉത്പാദനവും, എല്ലുകളുടെ വളര്‍ച്ച,. ശരീരഭാരം എന്നിവയുമായി ബന്ധപ്പെട്ട പ്രോട്ടീന്റെ ഉത്പാദനത്തെ സഹായിക്കുന്നവയാണ്. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസ്റ്റിലിലെ പ്രൊഫ. ജോണ്‍ ലോഫ്‌ലിന്‍ ആണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഇത് സംബന്ധിച്ച പഠനഫലങ്ങള്‍ ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിന്റെ ഓണ്‍ലൈന്‍ എഡീഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.