1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2015

എന്നും മികച്ചത് മാത്രം നിര്‍മ്മിക്കുന്നു എന്നവകാശപ്പെടുന്ന ആപ്പിള്‍ ഇത്തവണയും വിപണി കീഴടക്കാനെത്തുന്നത് മികച്ച ഒരു ഗാഡ്‌ജെറ്റുമായിട്ടാണ്. ടിം കുക്ക് സിഇഒ ആയ ശേഷം ആപ്പിള്‍ നടത്തുന്ന ഏറ്റവും വലിയ ഇന്നൊവേഷനാണ് സ്മാര്‍ട്ട് വാച്ച്. ആപ്പിള്‍ കമ്പനി ആദ്യമായിട്ടാണ് സ്മാര്‍ട്ട് വാച്ച് നിര്‍മ്മിക്കുന്നത്. ആദ്യത്തെ ഉത്പന്നത്തില്‍ തന്നെ കാണാന്‍ കഴിയുന്നത് ഡിസൈന്റെയും ടെക്‌നോളജിയുടെയും സന്നിവേശാണ്.

സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ തുടങ്ങിയ സമയത്ത് ജീവനക്കാരോട് പറഞ്ഞിട്ടുള്ളൊരു കാര്യം ഡിസൈനില്‍ ഒരിക്കലും കോംപ്രമൈസ് ചെയ്യരുതെന്നാണ്. ഉത്പന്നത്തിന്റെ വില അല്‍പ്പം കൂടിയാലും ഗുണമേന്മ ഒട്ടും കുറയരുത്. സ്റ്റീവ് ജോബ്‌സിന്റെ മറ്റെല്ലാ ആപ്തവാക്യങ്ങളും നിലവിലെ ആപ്പിള്‍ സിഇഒ മാറ്റി മറിച്ചെങ്കിലും ഇതില്‍ മാത്രം കുക്ക് വെള്ളം ചേര്‍ത്തിട്ടില്ല. ആ കണ്ണിലൂടെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിനെയും മാക്ക്ബുക്ക് പ്രോയിനെയും നോക്കിയാല്‍ നമുക്ക് അവയുടെ മഹത്വം മനസ്സിലാകും.

മാക്ക്ബുക്ക് പ്രോയിലെ ഏറ്റവും കട്ടികൂടി ഭാഗത്തിന്റെ വലുപ്പം മില്ലീ മീറ്ററാണ്. ഒരു കിലോയില്‍ താഴെ മാത്രം ഭാരം മാത്രമാണിതിനുള്ളത്. ഭാരം കുറയ്ക്കുന്നതിനായി മറ്റെല്ലാ ലാപ്‌ടോപ്പുകള്‍ക്കുമുള്ള ഫാന്‍ മാക്ബുക്കില്‍നിന്ന് ഒഴിവാക്കി. പകരം സര്‍ക്യൂട്ട് ബോര്‍ഡില്‍ തന്നെ ചൂട് ഒഴിവാക്കാനുള്ള സംവിധാനമൊരുക്കി.

ഫിറ്റ്‌നെസ്സിന് മുതല്‍ ദൈനംദിനമുള്ള കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നതിന് വരെ ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകളെ ഉപയോഗിക്കാം. 349 ഡോളര്‍ മുതല്‍ 17,000 ഡോളര്‍ വരെ വിവിധ വേരിയന്റുകള്‍ക്ക് വിലയുണ്ട്. അതായത് ബേസിക്ക് മോഡല്‍ മുതല്‍ എഡീഷന്‍ മോഡല്‍ വരെ. സാധാരണക്കാരന് മുതല്‍ കോടിപതിക്ക് വരെ. സ്മാര്‍ട്ട് വാച്ചിന്റെ ഡിസൈനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാത്രമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ അപ്പുറത്തേക്ക് വാച്ചിനെക്കുറിച്ച് എന്തെങങ്കിലും പറയാനുള്ള സമയമായിട്ടില്ല. വാച്ചിന്റെ എക്‌സ്‌പേര്‍ട്ട് റിവ്യുവിനായി നമുക്ക് കാത്തിരിക്കാം. അതിനിടയില്‍ പറയേണ്ട ഒരു കാര്യമുണ്ട് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പോക്കറ്റില്‍ ഒരു ഐഫോണ്‍ വേണം. ആന്‍ഡ്രോയിഡ് ഫോണുമായി നടക്കുന്നവര്‍ക്ക് ആപ്പിള്‍ വാച്ച് മേടിച്ച് ചുമ്മാ കൈയ്യില്‍ കെട്ടിക്കൊണ്ട നടക്കാം, പ്രത്യേകിച്ച് പ്രയോജനമൊന്നും ഇല്ല.

വീണ്ടും മാക്ബുക് പ്രോയിലേക്ക് വന്നാല്‍, മാക് ബുക്ക് എയറിന്റെ പിന്‍തുടര്‍ച്ചയല്ല മാക്ബുക്ക്. സ്പ്രിംഗ്‌ഫോര്‍വേഡ് ഇവന്റില്‍ ആപ്പിളിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഇക്കാര്യം എടുത്തു പറയുന്നുണ്ട്. മാക്ക്ബുക്കിന് തലയും വാലുമൊന്നുമില്ല, വെറും മാക്ക്ബുക്ക് മാത്രം. ആപ്പിള്‍ ആദ്യമായിട്ടാണ് ഇത്രയും കനം കുറഞ്ഞ മാക്ക്ബുക്ക് നിര്‍മ്മിക്കുന്നത്. മറ്റുള്ള റെറ്റിനാ ഡിസ്‌പ്ലെയെക്കാള്‍ 30 ശതമാനം കുറച്ച് ഊര്‍ജം ഉപയോഗിക്കുന്ന ഡിസ്‌പ്ലെ, പുതിയ കീബോര്‍ഡ് ഡിസൈന്‍, മുതിയ മൗസ്പാഡ് ഡിസൈന്‍ തുടങ്ങി മാക്ക്ബുക്ക് എയറുമായി ഒരു സാദൃശ്യവുമില്ലാതെയാണ് മാക്ക്ബുക്ക് വികസിപ്പിച്ചിരിക്കുന്നത്. രണ്ട് മോഡലുകളിലാണ് മാക്ക്ബുക്ക് വരുന്നത് ഒന്നിന് വില 1300 ഡോളറും മറ്റൊന്നിന് വില 1500 ഡോളറും.

ഇപ്പോള്‍ ലോകത്തുള്ള കമ്പനികളില്‍ ഏറ്റവും മൂല്യമുള്ള കമ്പനി ആപ്പിളാണ്. ആ സ്ഥാനം വരും വര്‍ഷങ്ങളില്‍ നിലനിര്‍ത്താന്‍ സ്മാര്‍ട്ട് വാച്ചിനും മാക്ക്ബുക്കിനും സാധിക്കും. സാംസങ്ങ് പുറത്തിറക്കുന്ന എസ് സിക്‌സ് ആപ്പിളിനെ സംബന്ധിച്ച് ഒരു വെല്ലുവിളിയേ ആകില്ല.

‘ഏറ്റവും മൂല്യമേറിയ കമ്പനി’ പദവി നിലനിര്‍ത്താന്‍ സ്മാര്‍ട്ട് വാച്ച്, മാക്ക്ബുക്ക് സെയില്‍സ് ആപ്പിളിനെ സഹായിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.