1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2019

സ്വന്തം ലേഖകന്‍: സെപ്റ്റംബറിലാണ് തങ്ങളുടെ ഉല്‍പ്പന്ന ശ്രേണിയിലേക്ക് പുതിയ അപ്‌ഡേറ്റുകളും ഉല്‍പ്പന്നങ്ങളും ആപ്പിള്‍ പ്രഖ്യാപിക്കാറ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പത്ത് 30 ന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തുള്ള സ്റ്റീവ് ജോബ്‌സ് തീയറ്ററിലാണ് ഈ വര്‍ഷത്തെ ആപ്പിള്‍ അവതരണ പരിപാടി നടക്കുന്നത്. പുതിയ ഐഫോണ്‍ പതിപ്പുകളും ആപ്പിള്‍ വാച്ചും ഉള്‍പ്പടെ നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ ഇത്തവണ ആപ്പിളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

അപ്രതീക്ഷിതമായ പുത്തന്‍ സാങ്കേതികവിദ്യാ പ്രഖ്യാപനങ്ങളിലൂടെ ശ്രദ്ധേയമാണ് ആപ്പിളിന്റെ അവതരണ പരിപാടികള്‍. എന്നാല്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പുതിയ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ആപ്പിളിന് സാധിക്കാറില്ല. ആപ്പിളിന്റെ പുതിയ പദ്ധതികളെ കുറിച്ചുള്ള രഹസ്യ പദ്ധതികള്‍ പലതും ഓണ്‍ലൈന്‍ വഴി പരസ്യപ്പെടാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയിട്ടില്ല.

2019 ല്‍ ആപ്പിള്‍ പുറത്തിറക്കാന്‍ പോവുന്ന ചില ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐഫോണ്‍ മോഡലുകളുടെ എല്ലാം അപ്‌ഡേറ്റുകള്‍ ഇത്തവണ പുറത്തിറക്കുന്നുണ്ട്. ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 മാക്‌സ്, ഐഫോണ്‍ 11, ഐഫോണ്‍ ടെന്‍ആര്‍ എന്നിവ ഇക്കൂട്ടത്തിലുണ്ടാവും.

പുതിയതായി പുറത്തിറക്കാന്‍ പോവുന്നതില്‍ ഏറ്റവും വിലകൂടിയ ഐഫോണ്‍ പതിപ്പില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമായിരിക്കും ഉണ്ടാവുക. ആപ്പിളിന്റെ പുതിയ എ13 പ്രൊസസറുകളാവും പുതിയ ഫോണുകള്‍ക്ക് ശക്തിപകരുക. ഐഫോണുകളുടെ രൂപകല്‍പനയില്‍ കാര്യമായ മാറ്റം ഇത്തവണ പ്രതീക്ഷിക്കാം. ആപ്പിള്‍ വാച്ചിന്റെ പുതിയ പതിപ്പും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്തെല്ലാം പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ വാച്ചില്‍ ഉള്‍പ്പെടുത്തുമെന്ന കൌതുകമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയെ.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.