1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: സാമ്പത്തിക മാന്ദ്യം പരിഹരിയ്ക്കാന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച്, ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പറേറ്റ് നികുതി കുറച്ചു. വിപണിയിലേക്കുള്ള പണമൊഴുക്ക് കൂട്ടാന്‍ ഓഹരി വില്‍പനയിലെ സര്‍ചാര്‍ജ് ഒഴിവാക്കും. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഓഹരി വിപണിയില്‍ വന്‍മുന്നേറ്റമുണ്ടായി.

ഉല്‍പാദന മേഖലയിലേയ്ക്ക് വരുന്ന പുതിയ കമ്പനികള്‍ക്കും നിലവിലുള്ളവയിലെ പുതിയ നിക്ഷേപങ്ങള്‍ക്കും 15 ശതമാനമാണ് കോര്‍പറേറ്റ് നികുതി. ആനുകൂല്യങ്ങള്‍ കൈപറ്റാത്ത ഇന്ത്യന്‍ കമ്പനികള്‍ക്ക് 22 ശതമാനം ആദായ നികുതിയും പ്രഖ്യാപിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഓഹരി വിപണിയിലെ സര്‍ചാര്‍ജ് ഒഴിവാക്കും. മിനിമം ആള്‍ടര്‍നേറ്റിവ് ടാക്സ്, 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. നികുതി ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായി. സെന്‍സെക്സ് 1837.52 പോയിന്റ് ഉയര്‍ന്ന് 37,913.34 ല്‍ എത്തി.

നികുതി കുറച്ചത് രാജ്യത്ത് സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി പുതിയ നിക്ഷേപങ്ങൾ ആരംഭിക്കാൻ ഇത് പ്രചോദനമാകും. നികുതി കുറച്ച നടപടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.