1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2019

സ്വന്തം ലേഖകന്‍: ടിക് ടോക് വീഡിയോ ചെയ്യാനായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പിന്നൊന്നും നോക്കിയില്ല, ദേഷ്യം സഹിക്കാനാകാതെ ജീപ്പിന് തീയിട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് റെക്കോര്‍ഡ് ചെയ്ത് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തു. ഒടുവില്‍ പൊലീസ് കേസുമായി.

ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയും സുഹൃത്ത് നൈമിഷ് ഗോഹിലുമാണ് അറസ്റ്റിലായത്. അഗ്‌നിശമന സേനാ ഓഫീസിന് മുന്നില്‍ തിരക്കേറിയ റോഡിന്റെ നടുക്ക് വച്ചാണ് ഇയാള്‍ തന്റെ ജീപ്പിന് തീയിട്ടത്. പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ടിക് ടോക് വീഡിയോയ്ക്കായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഓണാകാതിരുന്നതില്‍ പ്രകോപിതനായാണ് ഇന്ദ്രജീത് ജീപ്പ് കത്തിച്ചത്. ഇയാള്‍ ജീപ്പ് കത്തിക്കുന്നതിന്റെ വീഡിയോ സുഹൃത്തായ നൈമിഷാണ് റെക്കോര്‍ഡ് ചെയ്തത്. ഈ ദൃശ്യങ്ങള്‍ ടിക്‌ടോക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാളുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. കേസെടുക്കണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നു.

ഇതേതുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ജീപ്പിന് തീയിട്ട ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഇയാള്‍ നടന്നുപോകുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് വീഡിയോ കണ്ടവരെല്ലാം ഏക സ്വരത്തില്‍ ആവശ്യപ്പെടുന്നു. ജീപ്പിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ സമീപമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടേനെയെന്നും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും വീഡിയോ കണ്ടവര്‍ ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.