1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: ലംബോര്‍ഗിനി യൂറസ്, ബെന്റ്‌ലി ബെന്റെയ്ഗ W12, ബെന്റെയ്ഗ V8 തുടങ്ങിയ ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള ഗ്യാരേജില്‍ അടുത്തിടെ റോള്‍സ് റോയിസിന്റെ ആദ്യ എസ്‌യുവി വാഹനമായ കള്ളിനനും ഇടംനേടിയിരുന്നു.

റുബന്‍ സിങ്ങ്, അഭിനി സോഹന്‍ റോയി, അദിഫ് റഹ്മാന്‍ തുടങ്ങിയ ഇന്ത്യക്കാര്‍ കള്ളിനന്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായി കള്ളിനന്‍ എത്തിച്ചത് മുകേഷ് അംബാനിയാണെന്നാണ് സൂചനകള്‍. ഈ വാഹനത്തില്‍ മുംബൈ നഗരത്തില്‍ ആനന്ദ് അംബാനി യാത്ര ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അംബാനി കുടുംബത്തിലേക്ക് കള്ളിനന്‍ എത്തിയിരുന്നെങ്കിലും ഈ വാഹനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴാണ് പുറത്തുകാണുന്നത്. റേഞ്ച് റോവര്‍, ബിഎംഡബ്ല്യു X5 കാറുകളുടെ അകമ്പടിയോടെ മുംബൈയിലെ പൊതുനിരത്തിലൂടെയുള്ള കള്ളിനന്‍ യാത്ര വീരന്‍ പരീക് എന്നയാളാണ്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

മുമ്പ് കണ്ടിട്ടില്ലാത്ത ലൈറ്റ് ബ്രൗണ്‍ നിറമാണ് ആനന്ദ് അംബാനിയുടെ കള്ളിനന്. 6.95 കോടി രൂപയാണ് റോള്‍സ് റോയിസ് കള്ളിനനിന്റെ എക്‌സ്‌ഷോറൂം വില. നിരത്തിലെത്തുമ്പോള്‍ ഇത് എട്ടുകോടിക്ക് മുകളിലാകും. ഇന്റീരിയറില്‍ വരുത്തുന്ന മാറ്റത്തിനനുസരിച്ച് ഇത് വീണ്ടും ഉയരും.

ഇന്ത്യയിലെ ആഡംബര വാഹനങ്ങളിലെ അവസാന വാക്കായ കള്ളിനന്‍ എസ്‌യുവിയില്‍ 6.8 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് പ്രവര്‍ത്തിക്കുന്നത്. ഇത് 560 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഫോര്‍വീല്‍ ഡ്രൈവ്‌ വാഹനമാണ് കള്ളിനന്‍.

ബെന്റ്‌ലി ബെന്റെയ്ഗ W12, ബെന്റെയ്ഗ V8, ലംബോര്‍ഗിനി യൂറസ്, റോള്‍സ് റോയിസ് കള്ളിനന്‍, ബെന്‍സ് എഎംജി ജി63, ലാന്‍ഡ് റോവര്‍ എസ്‌യുവികള്‍, റേഞ്ച് റോവര്‍ എസ്‌വിആര്‍, ബിഎംഡബ്ല്യു കാറുകള്‍, എന്നിവയ്‌ക്കൊപ്പം ടെസ്‌ല മോഡല്‍ എസ് പി 100D വാഹനവും അംബാനിമാരുടെ ശേഖരത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.