1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2019

സ്വന്തം ലേഖകന്‍: ബൊലീവിയയില്‍ സാന്റാ ക്രൂസ് മേഖലയില്‍ വനത്തില്‍ തീപിടുത്തം. അഞ്ചു ലക്ഷം ഹെക്ടര്‍ വനമാണ് തീപിടുത്തത്തില്‍ കത്തിനശിച്ചത്. വരും കാലങ്ങളില്‍ അഗ്‌നിബാധ നേരിടാന്‍ മുന്‍കരുതല്‍ നടപടിയെടുക്കുമെന്ന് ബൊലീവിയന്‍ പ്രസിഡന്റ് വ്യക്തമാക്കി. കടുത്ത വേനലില്‍ വെന്ത് ഉരുകുകയാണ് ബൊലീവിയ. അഞ്ച് ലക്ഷം ഹെക്ടേഴ്‌സ് വനമാണ് തീ പിടുത്തത്തില്‍ കത്തി കരിഞ്ഞതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സാന്റാ ക്രൂസ് വിഭാഗത്തിന്റെ എഴുപത് ശതമാനത്തോളവും തീ പിടിത്തത്തിന്റെ വക്കിലാണെന്നും 500 ഓളം ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്നും അധികാരികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീ പിടുത്തത്തില്‍ നിരവധി ജീവജാലങ്ങള്‍ വെന്തുമരിച്ചു.

കനത്ത വേനലാണ് തീ പിടിത്തതതിന് കാരണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വരുംകാലങ്ങളില്‍ ഇത്തരത്തിലുള്ള അഗ്‌നി ബാധയെ നേരിടാന്‍ മുന്‍കരുതലുകള്‍ എടുക്കുമെന്ന് ബൊലീവിയന്‍ പ്രസിഡന്റ് ഇവോ മോറെയില്‍സ് പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.