1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2012

ലണ്ടന്‍ : പുരുഷന്‍മാരേക്കാള്‍ വേഗത്തില്‍ സ്ത്രീകളില്‍ അല്‍ഷിമേഴ്‌സ് ഗുരുതരമാകുമെന്ന് പഠനം. ഒരേ പ്രായത്തിലുളള പുരുഷന്‍മാരേക്കാള്‍ പെട്ടന്ന് സ്ത്രീകളില്‍ രോഗം ഗുരുതരമാകുന്നതായിട്ടാണ് പഠനങ്ങള്‍ വ്യ്ക്തമാക്കുന്നത്. പുരുഷന്‍മാരുടെ തലച്ചോറിലെ കോശങ്ങള്‍ രോഗവുമായി പൊരുതി നില്‍ക്കാന്‍ ശ്രമിക്കുമ്പോല്‍ സ്ത്രീകളുടെ തലച്ചോറിലെ കോശങ്ങള്‍ രോഗത്തിന് വളരെ പെട്ടന്ന് കീഴടങ്ങി കൊടുക്കുകയാണ് ചെയ്യുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലുമുളള അല്‍ഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതി ഇരുവരുടേയും സ്വഭാവത്തിലുണ്ടാകുന്ന വ്യ്തിയാനങ്ങള്‍ പൊതുവായി നിരീക്ഷിച്ചശേഷമാണ് വിലയിരുത്തിയത്.

കൂടുതല്‍ വിശദമായ വെര്‍ബല്‍ സ്കില്‍ പോലുളള ടെസ്റ്റുകളില്‍ ഒരേ രോഗാവസ്ഥയിലുളള പുരുഷന്‍മാര്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അല്‍ഷിമേഴ്‌സ് ബാധിച്ച രോഗികളില്‍ ഓര്‍മ്മശക്തിയിലും സംഭാഷണത്തിനുളള കഴിവിലും പുരുഷന്‍മാരാണ് സ്ത്രീകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ ആരോഗ്യമുളളവരുടെ കാര്യത്തില്‍ ഇക്കാര്യങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ്. മറവിരോഗങ്ങളെ കുറിച്ച് മുന്‍പ് നടത്തിയ പതിനഞ്ച് പഠനങ്ങളുടെ ഫലങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് ഹാര്‍ട്ട്‌ഫോര്‍ഡ് ഷെയറിലെ ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഇതാദ്യമായാമ് സ്ത്രീകളെക്കാള്‍ പുരുഷന്‍മാര്‍ക്ക് മറവി രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവ് കൂടുതലാണന്ന് കണ്ടെത്തുന്നത്.

അല്‍ഷിമേഴ്‌സ് രോഗികളായ 828 പുരുഷന്‍മാരിലും 1238 സ്ത്രീകളിലുംഗവേഷക സംഘം പരിശോധനകള്‍ നടത്തി. അഞ്ച് ടെസ്റ്റുകളില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുന്നിലെത്തി. പണ്ട് നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന എപ്പിസോഡിക് മെമ്മറി, വസ്തുതകള്‍ ഓര്‍ത്തെടുക്കുന്ന സെമാന്റിക് മെമ്മറി എന്നിവയില്‍ സ്ത്രീകളാണ് മുന്നില്‍. എ്ന്നാല്‍ ഒരു വ്യക്തിക്ക് ആവശ്യം വേണ്ട വെര്‍ബല്‍ സ്‌കില്‍ അഥവാ സംഭാഷണത്തിനുളള കഴിവ് അല്‍ഷിമേ്‌ഴ്‌സ് രോഗികളായ സ്ത്രീകളില്‍ പെട്ടന്ന് നഷ്ടപ്പെടുന്നു. എ്ന്നാല്‍ അതേ രോഗാവസ്ഥയിലുളള പുരുഷന്‍മാരില്‍ അത് വളരെ പതു്‌ക്കെയെ നഷ്ട്‌പ്പെടുന്നുളളൂ.

വയസ്സും വിദ്യാഭ്യാസ യോഗ്യതയും പുരുഷന്‍മാരുടെ കാര്യത്തില്‍ അത്ര സ്വാധീനം ചെലുത്തുന്നില്ല. സ്വാഭാവികമായ വാര്‍ദ്ധക്യത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാറുണ്ടെങ്കിലും അല്‍ഷിമേഴ്‌സ് പോലുളള മറവി രോഗങ്ങളില്‍ സ്ത്രീകളുടെ മാനസിക കഴിവുകള്‍ വളരെ പെട്ടന്ന് നശിച്ചുപോകുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഹോര്‍മോണിലുണ്ടാകുന്ന വ്യതിയാനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആര്‍ത്തവ വിരാമത്തോടെ സ്ത്രീ ഹോര്‍മോണായ ഇസ്ട്രജന്റെ ഉത്പാദനം നഷ്ടമാകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്.

സ്‌കാനിംഗ് ടെസ്റ്റുകളില്‍ പുരുഷന്റെ തലച്ചോറിലുണ്ടാകുന്ന തകരാറുകള്‍ അത്ര എളുപ്പത്തില്‍ അവരുടെ കഴിവിനെ ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. പ്രൊഫസര്‍ കെയ്ത് ലോസ് ആണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിരിക്കുന്നത്. പഠനഫലം ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റ്ല്‍ ന്യൂറോസൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.