1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

കഴിഞ്ഞ ജൂണ് മാസം 28ആം തിയതി യൂകെയിലെ മുഴുവന്‍ മലയാളികളെയും പ്രത്യേകിച്ച് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളികളെ ഒന്നടങ്കം സങ്കടക്കടലിലാഴ്ത്തി കടന്നുപോയ 12 വയസ്സുകാരി അലീഷ രാജീവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ ജൂലൈ 14ആം തിയതി ഗ്ലോസ്റ്റെര്‍ഷെയരിലെ ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ചെല്‍റ്റെന്‍ഹാമില്‍ താമസിക്കുന്ന തിരുവല്ല സ്വദേശികളായ രാജീവ് ജേക്കബ്, ബീന രാജീവ് ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കഴിഞ്ഞ എട്ടു മാസത്തോളമായി ക്യാന്‍സറുമായി മല്ലിട്ട് വിട വാങ്ങിയത്. ഹൈ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് ഗ്ലോസ്റ്റെര്‍ ഗ്രാമ്മര്‍ സ്‌കൂളിലെ 7ആം ക്ലാസ് വിദ്യാര്‍ഥി ആയിരിന്ന അലീഷ കലാ കായിക മേഖലകളിലെന്ന പോലെ തന്നെ പഠന കാര്യത്തിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

ജി എം എ യുടെ എല്ലാ പരിപാടികളിലും നിറ സാന്നിധ്യമായി പാട്ടും ഡാന്‍സും കളിയും ചിരിയുമായി പാറിക്കളിച്ച് നടന്നിരിന്ന വാവച്ചി ഇനി തങ്ങളുടെ ഇടയില്‍ ഇനി ഉണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി സമൂഹത്തിനു ഇനിയും സാധിച്ചിട്ടില്ല. രോഗാവസ്ഥയില്‍ ആയിരുന്ന തന്നെ കാണാന്‍ വന്നിരുന്ന എല്ലാവരെയും നിറഞ്ഞ പുഞ്ചിരിയോടെ മാത്രം യാത്ര അയച്ചിരുന്ന തങ്ങളുടെ വാവച്ചിയുടെ ആ പുഞ്ചിരിക്കുന്ന മുഖത്തിന്റെ ഓര്‍മ്മകളാണ് ഈ അവസ്ഥയിലും അവരെ തളര്‍ന്നു പോകാതെ നയിക്കുന്നത്.

ബ്രിസ്റ്റോള്‍ സെന്റ്. തോമസ് മാര്‍തോമ്മ പള്ളി വികാരി റെവ. ഫാ. എബ്രഹാം. പി. മാത്യു ആണ് തന്റെ ഇടവകാങ്കമായിരുന്ന അലീഷയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേത്രുത്വം നല്‍കുന്നത്. ചെല്‍റ്റെന്‍ഹാമിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ ഉച്ചക്കു 12 മണിയോടെ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂക്ഷക്കു ശേഷം അലീഷക്കുട്ടിയെ അവസാനമായി ഒരു നോക്കു കാണുവാനുള്ള അവസരവും പള്ളിയില്‍ ഒരുക്കുന്നതാണ്. അതിനു ശേഷം ചെല്‍റ്റെന്‍ഹാം സെമിത്തേരിയില്‍ വെച്ചു 3 മണിയോടെ ആയിരിക്കും സംസ്‌കാരം.

അന്ത്യ ശുശ്രൂഷയും പൊതു ദര്‍ശനവും നടക്കുന്നത് : Sacred Heart Church, Moorend road, Charlton Kings, Cheltenham, GL53 9AU

സംസ്‌കാരം :Cheltenham Cemetery, Bouncers Lane, Cheltenham, GL52 5JT

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.