1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2019

സ്വന്തം ലേഖകൻ: ഭഗത് മാനുവലിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങി. കോഴിക്കോട് സ്വദേശിനി ഷെലിന്‍ ചെറിയാനെയാണ് ഭഗത് വിവാഹം ചെയ്തത്. ഭഗതിന്റെയും ഷെലിന്റെയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹത്തില്‍ ഇരുവര്‍ക്കും ഓരോ ആണ്‍മക്കളുണ്ട്. സ്റ്റീവ്, ജോക്കുട്ടന്‍ എന്നാണ് കുട്ടികളുടെ പേര്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. മക്കളാണ് ഇരുവര്‍ക്കും മാലയും ബൊക്കെയും നല്‍കി സ്വീകരിച്ചത്. ഇനിയുള്ള എന്റെ യാത്രയില്‍ കൂട്ട് വരാന്‍ ഒരാള്‍ കൂടി..ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കണം…നേരത്തെ വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് ഭഗത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഭഗത് സിനിമാപ്രവേശനം നടത്തുന്നത്.പിന്നീട് ഡോക്ടര്‍ ലൗ,തട്ടത്തിന്‍ മറയത്ത്,ഒരു വടക്കന്‍ സെല്‍ഫി, ആട് ഒരു ഭീകര ജീവിയാണ്, ഫുക്രി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വെച്ചു. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ക്രാന്തി, ആട് 3 എന്നിവയാണ് ഭഗതിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.