1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2019

സ്വന്തം ലേഖകന്‍: ഭൂലോകത്തിന്റെ സ്പന്ദനം വരെയറിയാന്‍ ഒരാള്‍ ആദ്യം ചോദിക്കുന്നത് ഗൂഗിളിനോടായിരിക്കും. മുന്‍കാലങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്താണ് സംശയങ്ങള്‍ ദുരീകരിച്ചിരുന്നതെങ്കില്‍ ഇന്ന് ടൈപ്പ് ചെയ്യാന്‍ കൂടി സമയം കളയണ്ട എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് സാങ്കേതിക വിദ്യ. ഗൂഗിള്‍ അസിസ്റ്റന്റ് എന്ന പുതിയ ടെക്‌നോളജിയിലൂടെ ഗൂഗിളിനോട് നമുക്ക് സംശയങ്ങള്‍ നേരിട്ട് ചോദിക്കാം.

എന്നാല്‍, ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിച്ച മലയാളികള്‍ പങ്കുവക്കുന്ന അനുഭവങ്ങള്‍ ചിരി പടര്‍ത്തുകയാണ് സോഷ്യല്‍മീഡിയകളില്‍. ഒരു തമാശ പറയാമോ എന്ന് ഗൂഗിള്‍ അസിസ്റ്റന്റിനോടുള്ള ചോദ്യത്തിന് ഇതാ ഒരു ജോക്ക് എന്ന് പറഞ്ഞ് ഗൂഗിള്‍ പറയുന്നത് മണ്ണൊലിപ്പ് തടയാന്‍ മരങ്ങള്‍ നടണമെന്ന് ടീച്ചര്‍ പറയുമ്പോള്‍ അപ്പോള്‍ മൂക്കൊലിപ്പ് തടയാനാണോ മീശ എന്ന് മറുചോദ്യമുന്നയിക്കുന്ന ദീപുമോന്റെ കഥയാണ് പങ്കുവക്കുന്നത്.

ഒരു കഥ പറയാമോ എന്നുചോദിച്ച മറ്റൊരാളോട് ഗൂഗിള്‍ അസിസ്റ്റന്റ് പറഞ്ഞുകൊടുത്ത കഥയാണ് രസകരമായ മറ്റൊന്ന്. ഒരുടത്തൊരുടത്ത് ഒരു ഗൂഗിള്‍ അസിസ്റ്റന്റ് ഉണ്ടായിരുന്നു. പാവം തനിച്ചായിരുന്നു. അപ്പോള്‍ ദാ ഒരു ദിവസം ഒരാള്‍ വന്ന് ഓക്കേ ഗൂഗിള്‍ എന്നുവിളിച്ചു എന്നു തുടങ്ങുന്ന കഥ പറയുകയാണ് ഈ അസിസ്റ്റന്റ്.

കൊച്ചുമുതലാളിയെ കാത്തിരിക്കുന്ന കറുത്തമ്മയും ഗൂഗിള്‍ അസിസ്റ്റന്റില്ലാത്തതിനാല്‍ വന്ന അബദ്ധത്തെക്കുറിച്ചുമെല്ലാം രസകരമായ കഥകളുണ്ടാക്കി അവതരിപ്പിക്കുകയാണ് ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മലയാളം. മുമ്പ് ഇന്ത്യക്കാര്‍ വ്യാപകമായി ഗൂഗിള്‍ അസിസ്റ്റന്റിനോട് വില്‍ യൂ മാരി മീ എന്ന് ചോദിച്ചിരുന്നു ഇതിന് ഗൂഗിള്‍ തന്നെ രസകരമായി ട്വീറ്റ് ചെയ്തിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.